Jump to content

ഐ-ഫൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eye-Fi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എസ്.ഡി മെമ്മറി കാർഡ്, എസ്.എച്ച്.ഡിസി മെമ്മറി കാർഡ് എന്നിവ നിർമ്മിക്കുന്ന സ്ഥാപനമാണ് ഐ-ഫൈ. ഐ-ഫൈ കാർഡിന്റെ പ്രത്യേകത അതിനു വൈ-ഫൈ സാധ്യമാണ് എന്നുള്ളതാണ്. കാമറകളിൽ ഉപയോഗിക്കാവുന്ന ഐ-ഫൈ കാർഡുകൾ വഴി വയറുകളില്ലാതെ സ്വമേധയാ ഡിജിറ്റൽ ചിത്രങ്ങൾ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കയറ്റാം (അപ്ലോഡ്) എന്നുള്ളതാണ്. ഈ കാർഡിന്റെ ചില മോഡലുകൾ വഴി സോഷ്യൽ നെറ്റ്വർക്ക്, ബ്ലോഗ് തുടങ്ങിയ വെബ്സൈറ്റുകളിലേക്കും ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനാവും. മറ്റു ചില മോഡലുകൾ വഴി വീഡിയോ ഫയലുകൾ സ്വന്തം കമ്പ്യൂട്ടറിലേക്കോ യൂറ്റ്യൂബിലേക്കോ അപ്ലോഡ് ചെയ്യാം.


"https://ml.wikipedia.org/w/index.php?title=ഐ-ഫൈ&oldid=1934109" എന്ന താളിൽനിന്ന് ശേഖരിച്ചത്