എമിലി സീഡെബെർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Emily Siedeberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എമിലി സീഡെബെർഗ്

ജനനം(1873-02-17)17 ഫെബ്രുവരി 1873
ക്ലൈഡ്, ന്യൂസിലാന്റ്
മരണം13 ജൂൺ 1968(1968-06-13) (പ്രായം 95)
ഒമാരു, ന്യൂസിലാന്റ്
കലാലയംഒട്ടാഗോ സർവകലാശാല
തൊഴിൽമെഡിക്കൽ പ്രാക്ടീഷണർ
അറിയപ്പെടുന്നത്ന്യൂസിലൻഡിലെ ആദ്യ വനിതാ മെഡിക്കൽ ബിരുദധാരി
ജീവിതപങ്കാളി(കൾ)
James McKinnon
(m. 1928; died 1949)

എമിലി ഹാൻ‌കോക്ക് സീഡെബെർഗ്-മക്കിന്നൻ സിബിഇ (ജീവിതകാലം: 17 ഫെബ്രുവരി 1873 - 13 ജൂൺ 1968) ഒരു ന്യൂസിലൻഡ് മെഡിക്കൽ പ്രാക്ടീഷണറും ആശുപത്രി സൂപ്രണ്ടുമായിരുന്നു. രാജ്യത്തെ ആദ്യത്തെ മെഡിക്കൽ ബിരുദധാരി കൂടിയായിരുന്നു അവർ.

ആദ്യകാലജീവിതം[തിരുത്തുക]

1873-ൽ ന്യൂസീലൻഡിലെ ഒട്ടാഗോയിലെ ക്ലൈഡിലാണ് സീഡെബർഗ് ജനിച്ചത്.[1] ഐറിഷ് ക്വാക്കർ അന്ന തോംസണിന്റെയും 1861-ൽ ന്യൂസിലാൻഡിലേക്ക് കുടിയേറി ഖനനം ആരംഭിച്ച ജർമ്മൻ ജൂത വാസ്തുശില്പിയായിരുന്ന ഫ്രാൻസ് ഡേവിഡ് സീഡെബർഗിന്റെയും മൂന്നാമത്തെ കുട്ടിയായിരുന്നു എമിലി സീഡെബെർഗ്.[2] എമിലിക്ക് മൂന്ന് വയസ്സുള്ളപ്പോൾ കുടുംബം ഡുനെഡിനിൽ സ്ഥിരതാമസമാക്കിയ കാലത്ത് അവളുടെ പിതാവ് സാമ്പത്തികോന്നതി കൈവരിച്ച ഒരു കെട്ടിട കരാറുകാരനായി. നോർമൽ സ്കൂളിലും ഒട്ടാഗോ ഗേൾസ് ഹൈസ്കൂളിലും വിദ്യാഭ്യാസം നടത്തിയ എമിലിയ്ക്ക് അവിടെ ബോർഡ് സ്കോളർഷിപ്പ് ലഭിച്ചു. ഒരു ഡോക്ടറായി പരിശീലിക്കണമെന്ന പിതാവിന്റെ നിർദ്ദേശം ചെറുപ്പം മുതൽക്കുതന്നെ അവൾ അംഗീകരിച്ചു.

കരിയർ[തിരുത്തുക]

പിതാവിന്റെ പ്രോത്സാഹനത്താൽ, വൈദ്യശാസ്ത്ര പഠനം ആരംഭിച്ച എമിലി, 1891-ൽ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോ മെഡിക്കൽ സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യ വനിതയായി. ഡീൻ ജോൺ സ്കോട്ട് സീഡെബെർഗിനെ പ്രവേശിപ്പിക്കാൻ വിമുഖത കാണിച്ചെങ്കിലും, സ്‌കൂൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുറന്നുകൊടുക്കാൻ സർവകലാശാല കൗൺസിൽ തീരുമാനിച്ചു. വിദേശത്ത് മെഡിക്കൽ ബിരുദത്തിന് ചേരാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ലഭിച്ച എതിർപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സീഡെബർഗ് നേരിട്ട എതിർപ്പ് ചെറുതായിരുന്നു.[3] മറ്റൊരു വിദ്യാർത്ഥിനിയാ മാർഗരറ്റ് ക്രൂക്ക്‌ഷാങ്ക് രണ്ടാം വർഷത്തിൽ ചേർന്നപ്പോൾ സീഡെബർഗിന്റെ വിദ്യാലയ ജീവിതം കൂടുതൽ എളുപ്പമായി.[4] 1900-ൽ ന്യൂസിലാൻഡിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അടുത്ത സ്ത്രീകൾ ആലീസ് വുഡ്‌വാർഡ്, ഡെയ്‌സി പ്ലാറ്റ്‌സ്, ജെയ്ൻ കിൻഡർ എന്നിവരായിരുന്നു.[5]

1896-ൽ ഒട്ടാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് സീഡെബെർഗ് ബിരുദം നേടി.[6][7] ഡബ്ലിനിലെ റൊട്ടുണ്ട ഹോസ്പിറ്റലിലും ബെർലിനിലും പ്രസവചികിത്സ, ഗൈനക്കോളജി, കുട്ടികളുടെ രോഗങ്ങൾ എന്നിവയിൽ അവർ ബിരുദാനന്തര ബിരുദം നേടി. ബിരുദാനന്തര ബിരുദ പരിശീലനത്തിനും വിദേശത്തെ പ്രവൃത്തി പരിചയത്തിനും ശേഷം, ഒടുവിൽ ഒരു മെഡിക്കൽ പ്രാക്ടീഷണറായി രജിസ്റ്റർ ചെയ്ത അവർ പിതാവിന്റെ സാമ്പത്തിക പിന്തുണയോടെ ഡുനെഡിനിൽ ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു.[8] ഡുനെഡിനിലെ സെന്റ് ഹെലൻസ് ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ടായി നിയമിക്കപ്പെട്ട അവർ 1905-1938 വരെ അവിടെ സേവനമനുഷ്ഠിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

1928 ഒക്ടോബർ 8-ന് ലോസ് ഏഞ്ചൽസിൽ വെച്ച് ജെയിംസ് അലക്സാണ്ടർ മക്കിന്നനെ സീഡെബെർഗ് വിവാഹം കഴിച്ചു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. 1949-ൽ ജെയിംസ് അലക്സാണ്ടർ മക്കിന്നൻ അന്തരിച്ചു.[9] 1968 ജൂൺ 13-ന് ന്യൂസിലൻഡിലെ ഒമാരുവിലുള്ള പ്രെസ്‌ബിറ്റീരിയൻ സോഷ്യൽ സർവീസ് അസോസിയേഷൻ ഹോമിൽവച്ച് 95-ആം വയസ്സിൽ സീഡെബർഗ് അന്തരിച്ചു.[10]

അവലംബം[തിരുത്തുക]

  1. Sargison, Patricia A. "Siedeberg, Emily Hancock". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 21 September 2008.
  2. Stone, Andrew (3 March 2012). "New Zealand's Jewish achievers". The New Zealand Herald.
  3. Mary R. S. Creese (2010), Ladies in the Laboratory III: South African, Australian, New Zealand, and Canadian women in science : nineteenth and early twentieth centuries ; a survey of their contributions, ISBN 978-0-810-87288-2, OCLC 699866310Wikidata Q104657105
  4. Mary R. S. Creese (2010), Ladies in the Laboratory III: South African, Australian, New Zealand, and Canadian women in science : nineteenth and early twentieth centuries ; a survey of their contributions, ISBN 978-0-810-87288-2, OCLC 699866310Wikidata Q104657105
  5. Taonga, New Zealand Ministry for Culture and Heritage Te Manatu. "Horsley, Alice Woodward". teara.govt.nz (in ഇംഗ്ലീഷ്). Retrieved 2022-10-08.
  6. Otago Witness, 31 March 1898, p. 37.
  7. Page, Dorothy (2002). "Dissecting a Community: Women Medical Students at the University of Otago, 1891-1924". In Brookes, Barbara; Page, Dorothy (eds.). Communities of women : historical perspectives. Dunedin, N.Z.: University of Otago Press. pp. 111–128, 180–181. ISBN 1-877276-31-6. OCLC 51811215.
  8. Mary R. S. Creese (2010), Ladies in the Laboratory III: South African, Australian, New Zealand, and Canadian women in science : nineteenth and early twentieth centuries ; a survey of their contributions, ISBN 978-0-810-87288-2, OCLC 699866310Wikidata Q104657105
  9. Sargison, Patricia A. "Siedeberg, Emily Hancock". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 21 September 2008.
  10. Sargison, Patricia A. "Siedeberg, Emily Hancock". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 21 September 2008.
"https://ml.wikipedia.org/w/index.php?title=എമിലി_സീഡെബെർഗ്&oldid=3840799" എന്ന താളിൽനിന്ന് ശേഖരിച്ചത്