എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്
ഒരു ബിസിനസ്സ് സംരംഭത്തിന്റെ പ്രവർത്തനത്തിനാവശ്യമായ വിവരങ്ങളും(Data) പ്രവർത്തനരീതികളും(Processes) കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എന്നിവയുടെ സഹായത്തോടെ ഒരു ഏകീകൃത കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഏകോപിപ്പിക്കുക എന്ന ആശയത്തെയാണ് എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് അഥവാ ഇ.ആർ.പി എന്നു വിളിക്കുന്നത്.ഈ ഏകോപനം സാദ്ധ്യമാക്കാൻ അനേകം കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഘടകങ്ങൾ കൂടാതെ സ്ഥാപനത്തിലാകെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുവാനുള്ള ഒരു ഏകീകൃത ഡാറ്റാബേസും ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, പ്രവർത്തന വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഏകീകൃത ഡാറ്റാബേസ്, ദൈനംദിന പ്രവർത്തനങ്ങൾ നടത്തുവാനുപയോഗിക്കുന്ന പൊതുവായൊരു കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ,ഏകീകൃതമായൊരു യൂസർ ഇന്റെർഫേസ് എന്നിവയുടെ ആകെത്തുകയാണ് ഒരു ഇ.ആർ.പി സോഫ്‌റ്റ്‌വെയർ. ഒരു സംരംഭത്തിലെ എല്ലാ വിധ പ്രവർത്തനങ്ങളും :- മാനുഫാക്‌ചറിംഗ്,വിൽക്കൽ(Sales), വാങ്ങൽ(Purchasing), വിതരണം(Distribution), മാനവ വിഭവശേഷി(Human Resources), സാമ്പത്തിക കാര്യങ്ങൾ(Finance) - എന്നിവയെല്ലാം ഒരൊറ്റ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷന്റെ മേൽക്കൂരയ്ക്കു കീഴിൽ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കുക എന്നതാണ് ഒരു ഇ.ആർ.പി സോഫ്‌റ്റ്‌വെയറിന്റെ ധർമ്മം.[1][2]
എസ്.ഏ.പി, ഒറാക്കിൾ ആപ്പ്ളിക്കേഷൻസ്, ദി സേജ് ഗ്രൂപ്പ്, മൈക്രോസോഫ്റ്റ് ഡൈനാമിക്സ് തുടങ്ങിയവയാണ് ലോകമെമ്പാടും പ്രചാരമുള്ള പ്രമുഖ ഇ.ആർ.പി സോഫ്‌റ്റ്‌വെയറുകൾ
അവലംബം[തിരുത്തുക]
- ↑ http://www.tech-faq.com/erp.shtml
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-31.
ERP System: http://www.ragtechnologies.com/