ഡീസൽ ചക്രം
ദൃശ്യരൂപം
(Diesel cycle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡീസൽ യന്ത്രങ്ങൾ പ്രവർത്തിക്കാനുപയോഗിക്കുന്ന താപഗതിക ചക്രമാണ് ഡീസൽ ചക്രം. 1897ൽ റുഡോൾഫ് ഡീസലാണ് ഇത് കണ്ടെത്തിയത്. ഡീസൽ ചക്രം ഒരു ആദർശയോഗ്യ ചക്രമാണ്. എന്നാൽ യഥാർത്ഥ ഡീസൽ യന്ത്രത്തിൽ ഈ ചക്രത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങൾ
[തിരുത്തുക]- പ്രക്രിയ 1 - 2 : സമഎൻട്രോപിക ചുരുക്കൽ. (ചിത്രത്തിൽ നീലനിറത്തിൽ കാണാം.)
- പ്രക്രിയ 2 - 3 : തിരിച്ചുവിടാവുന്ന സമമർദ്ദ താപദാനം. (ചുവപ്പ്)
- പ്രക്രിയ 3 - 4 : സമഎൻട്രോപിക വികാസം. (മഞ്ഞ)
- പ്രക്രിയ 4 - 1 : തിരിച്ചുവിടാവുന്ന സമവ്യാപ്ത ശീതീകരണം. (പച്ച)