ഡീസൽ ചക്രം
ദൃശ്യരൂപം
ഡീസൽ യന്ത്രങ്ങൾ പ്രവർത്തിക്കാനുപയോഗിക്കുന്ന താപഗതിക ചക്രമാണ് ഡീസൽ ചക്രം. 1897ൽ റുഡോൾഫ് ഡീസലാണ് ഇത് കണ്ടെത്തിയത്. ഡീസൽ ചക്രം ഒരു ആദർശയോഗ്യ ചക്രമാണ്. എന്നാൽ യഥാർത്ഥ ഡീസൽ യന്ത്രത്തിൽ ഈ ചക്രത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
വിവിധ ഘട്ടങ്ങൾ
[തിരുത്തുക]- പ്രക്രിയ 1 - 2 : സമഎൻട്രോപിക ചുരുക്കൽ. (ചിത്രത്തിൽ നീലനിറത്തിൽ കാണാം.)
- പ്രക്രിയ 2 - 3 : തിരിച്ചുവിടാവുന്ന സമമർദ്ദ താപദാനം. (ചുവപ്പ്)
- പ്രക്രിയ 3 - 4 : സമഎൻട്രോപിക വികാസം. (മഞ്ഞ)
- പ്രക്രിയ 4 - 1 : തിരിച്ചുവിടാവുന്ന സമവ്യാപ്ത ശീതീകരണം. (പച്ച)