Jump to content

ഡിക്സൺ റോസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dickson Roses എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'Tom Wood', Hybrid Perpetual 1896[1]
'Irish Elegance', 1905
'Kathleen Harrop', 1919
'Grandpa Dickson' 1966
'Whisper', 2002

വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗൺ, ന്യൂടൗണാർഡ്സിലെ, [2]] ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡിക്സൺ നഴ്സറികൾ എന്ന റോസ് നഴ്സറി വികസിപ്പിച്ചെടുത്ത റോസ് ആണ് ഡിക്സൺ റോസസ്.

ഫാമുകൾ

[തിരുത്തുക]

1836- ൽ അലക്സാണ്ടർ ഡിക്സൺ (1801–1880) ആണ് ഡിക്സൺ റോസസ് നഴ്സറി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പുത്രന്മാരായ ഹ്യൂ (1831-1904), ജോർജ്ജ് ഒന്നാമൻ (1832-1914) എന്നിവർ രണ്ടു പേർക്കും റോസിൽ താൽപര്യമുണ്ടായി. ഈ സ്ഥാപനം അലക്സാണ്ടർ ഡിക്സണിന്റെയും മക്കളുടേതും ആയിതീർന്നു. 1869- ൽ ഹ്യൂ റോയൽ നഴ്സറിയുടെ ഒരു പ്രത്യേക ഫാം സ്ഥാപിച്ചു. ജോർജ്ജിൻറെ പുത്രന്മാരായ അലക്സാണ്ടർ രണ്ടാമന്റെ സഹായത്തോടുകൂടി (1857 ഡിസംബർ 20, 1949), ജോർജ് രണ്ടാമൻ എന്നിവരോടൊപ്പമാണ് 1870-കളുടെ അവസാനം റോസാപ്പൂക്കൾ ബ്രീഡിംഗ് ആരംഭിച്ചത്. പിന്നീട് 1969- ൽ ഈ സ്ഥാപനത്തിന്റെ പേര് ഡിക്സൻസ് ഓഫ് ഹാൾമാർക്ക് എന്നാക്കി മാറ്റിയെങ്കിലും അവസാനം ഹാൾമാർക്ക് മാറ്റി പകരം ഡിക്സൺ നഴ്സറികൾ, മൈൽ ക്രോസ്സ് റോഡ്, ന്യൂടൗണാർഡ്സ് എന്ന് മാറ്റി.

പുരസ്കാരങ്ങൾ

[തിരുത്തുക]

ഡിക്സൺ കുടുംബം സൃഷ്ടിച്ച നിരവധി കൾട്ടിവറുകൾ ലോകമെങ്ങും അറിയപ്പെട്ടിരുന്നു. നിരവധി റോസ് അവാർഡുകളും ലഭിച്ചിട്ടുണ്ട്. GM - ഗോൾഡ് മെഡൽ; പി.ഐ.ടി - പ്രസിഡന്റിന്റെ അന്തർദേശീയ ട്രോഫി (ഗ്രേറ്റ് ബ്രിട്ടൺ)

Name Form Colour Date Awards Photo
എലീന ഹൈബ്രിഡ് ടീ ഇളം മഞ്ഞ നിറം 1984 സൗത്ത് പസഫിക്കിലെ ന്യൂസിലാന്റ് ഗോൾഡ് സ്റ്റാർ 1987; World's Favourite 2006
ഫ്രീഡം ഹൈബ്രിഡ് ടീ മഞ്ഞ 1984 RNRS GM 1983; ഹേഗ് സ്വർണ്ണ മെഡൽ 1992
കിച്ച്നെർ ഓഫ് കാർട്ടൂം ഹൈബ്രിഡ് ടീ ചുവപ്പ് 1917 RNRS GM 1916
റെഡ് ഡെവിൾ ഹൈബ്രിഡ് ടീ ചുവപ്പ് < 1965 ജാപ്പനീസ് ജിഎം 1967; ബെൽഫാസ്റ്റ് ജിഎം 1969; പോർട്ട്‌ലാന്റ് ജി.എം. 1970
റെഡ് പ്ലാനറ്റ് ഹൈബ്രിഡ് ടീ ചുവപ്പ് 1970 PIT & RNRS GM 1969
ഗ്രാൻഡ്പ ഡിക്സൺ ഹൈബ്രിഡ് ടീ മഞ്ഞ 1966 PIT & RNRS GM 1965; ഹേഗ് ജിഎം 1966; ബെൽഫാസ്റ്റ് ജിഎം 1968; പോർട്ട്‌ലാന്റ് ജി.എം. 1970
ബെനിറ്റ ഫ്ലോറിബണ്ട മഞ്ഞ 1944 ഡബ്ലിൻ ജിഎം 1990; ബ്രീഡേഴ്സ് ചോയ്സ്1995
വിസ്‌പർ ഹൈബ്രിഡ് ടീ വെളുത്ത 2002 ഓൾ-അമേരിക്ക റോസ് സെലക്ഷൻ 2003

ഇവയും കാണുക

[തിരുത്തുക]

Roses by Dickson, rose photos sorted by breeder

അവലംബം

[തിരുത്തുക]
  1. This rose has been attributed to George Dickson I: see Quest-Ritson, Charles & Brigid (2011). Encyclopedia of roses. New York: Dorling-Kindersley. p. 120. ISBN 9780756688684.
  2. "Dickson Roses website". www.dickson-roses.co.uk. Retrieved 14 June 2013.

സാഹിത്യം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിക്സൺ_റോസസ്&oldid=3865850" എന്ന താളിൽനിന്ന് ശേഖരിച്ചത്