ഡയാലിസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dialysis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയാലിസിസ്
Intervention
Patient receiving dialysis
ICD-9-CM39.95
MeSHD006435
ഹീമോ ഡയാലിസിസ് യന്ത്രം

വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ യന്ത്രത്തിന്റെ സഹായത്താൽ രക്തത്തിൽ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ആരോഗ്യമുള്ള വൃക്ക ശരീരത്തിൽ നിർവ്വഹിക്കുന്ന ചില ധർമ്മങ്ങൾ ഉപകരണസഹായത്തോടെ ചെയ്യുകയാണ് ഡയാലിസിസിൽ. ഇങ്ങനെ, ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ, ലവണങ്ങൾ, അധികമുള്ള ജലം എന്നിവ നീക്കം ചെയ്ത് അവ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാവും. പൊട്ടാസ്യം, സോഡിയം ബൈകാർബണേറ്റ് തുടങ്ങിയവ പോലുള്ള രാസവസ്തുക്കളുടെ അളവ് ശരീരത്തിൽ സുരക്ഷിതമായി നിലനിർത്തുക, രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയവയും ഡയാലിസിസിന്റെ ഗുണങ്ങളാണ്. ചികിത്സയിൽ കൃത്രിമ വൃക്കയുടെ സ്ഥാനമാണ് ഡയാലിസിസിനുള്ളത്. ഹോർമോൺ ഉത്പാദനം പോലെ വൃക്ക നിർവ്വഹിക്കുന്ന മറ്റു സുപ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കാൻ ഡയാലിസിസിനാവില്ല. ഒരു അർദ്ധതാര്യ തനുസ്തരത്തിന്റെ സഹായത്തോടെ രക്തത്തിലെ മാലിന്യങ്ങൾ മറ്റൊരു മാദ്ധ്യമത്തിലേക്ക് വ്യാപിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പ്രവർത്തനരീതിയെ അടിസ്ഥാനമാക്കി രണ്ട് തരം ഡയാലിസിസ് നിലവിലുണ്ട് ഹീമോ ഡയാലിസിസും, പെരിറ്റോണിയൽ ഡയാലിസിസും.

ഹീമോ ഡയാലിസിസ് രേഖാചിത്രം

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയാലിസിസ്&oldid=3633162" എന്ന താളിൽനിന്ന് ശേഖരിച്ചത്