ദേവകി ഗോപീദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devaki Gopidas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവകി ഗോപീദാസ്
ദേവകി ഗോപീദാസ്
ജനനം(1918-05-10)മേയ് 10, 1918
മരണം1974 ജൂലൈ 23
ദേശീയതഇന്ത്യൻ
തൊഴിൽരാജ്യസഭാംഗം, ന്യൂന പക്ഷ കമ്മീഷണർ
ജീവിതപങ്കാളി(കൾ)ഗോപീദാസ്

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും തെരഞ്ഞെടുക്കപ്പെട്ട വിവിധ സഭകളിലെയും അംഗമായിരുന്നു ദേവകി ഗോപീദാസ് (10 മേയ് 1918 - 23 ജൂലൈ 1973). 03/04/1962 മുതൽ 02/04/1968 വരെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി അവർ രാജ്യസഭാംഗമായിരുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

നിയമ ബിരുദധാരിയായ ദേവകി തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായും (1948) തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി കോട്ടയം ഒന്നിൽ നിന്നും[2] തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [3] ന്യൂന പക്ഷ കമ്മീഷണറായും പ്രവർത്തിച്ചു. പതിനഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറിയിൽ അംഗമായിരുന്നു. [4]

1973 ൽ ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നടന്ന വിമാനപകടത്തിൽ കൊല്ലപ്പെട്ടു. [5]

അവലംബം[തിരുത്തുക]

  1. http://164.100.47.5/Newmembers/alphabeticallist_all_terms.aspx
  2. http://klaproceedings.niyamasabha.org/index.php?pg=advanced_search_combo
  3. http://rajyasabha.nic.in/rsnew/pre_member/1952_2003/d.pdf
  4. http://iffi.nic.in/Dff2011/Frm15thNFAAward.aspx
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-09. Retrieved 2014-03-14.
"https://ml.wikipedia.org/w/index.php?title=ദേവകി_ഗോപീദാസ്&oldid=3940802" എന്ന താളിൽനിന്ന് ശേഖരിച്ചത്