ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deputy superintendent of police എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പോലീസ് സേനകളിൽ ഉപയോഗിക്കുന്ന ഒരു റാങ്കാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (Deputy Superintendent of Police). DYSP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന "ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്" സംസ്ഥാന പോലീസിലെ ഒരു മുതിർന്ന പദവിയാണ്. പോലീസ് ഇൻസ്പെക്ടർ റാങ്കിന് മുകളിലും അഡീഷണൽ പോലീസ് സൂപ്രണ്ട് (Addl.SP) റാങ്കിന് താഴെയും ആണ് ഈ പദവിയുടെ സ്ഥാനം. പോലീസ് കമ്മീഷണറേറ്റ് (സിറ്റി പോലീസ്) സംവിധാനത്തിൽ ഈ റാങ്ക് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എ.സി.പി.) എന്ന് അറിയപ്പെടുന്നു. ഡി.വൈ.എസ്.പി അല്ലെങ്കിൽ ഡി.എസ്. പി എന്ന ചുരുക്കപ്പേരിൽ ഈ റാങ്ക് അറിയപ്പെടുന്നു.

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചിഹ്നം.

ഇതും കാണുക[തിരുത്തുക]