സമുദ്രയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deep Ocean mission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവും ലക്ഷ്യമിടുന്ന ഒരു ഇന്ത്യൻ ദൌത്യമാണ് സമുദ്രയാൻ അഥവാ ഡീപ്പ് ഓഷ്യൻ മിഷൻ.

4077 കോടി രൂപ ചെലവിലുള്ള ആഴക്കടൽ ദൗത്യത്തിന് (Deep Ocean Mission) 2021 ജൂൺ 16-ന് CCEA അംഗീകാരം നൽകി. ഭൗമ ശാസ്ത്ര മന്ത്രാലയത്തിനാണ് (MoES) നിർവ്വഹണ ചുമതല. ആഴക്കടലിലെ ഇന്ത്യൻ മനുഷ്യ ദൗത്യമായ, സമുദ്രയാൻ, 2021 നവംബർ 05-ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്‌ഘാടനം ചെയ്തു. [1]

ഇന്ത്യയുടെ ആദ്യ മനുഷ്യ സമുദ്ര ദൗത്യം[തിരുത്തുക]

ഇന്ത്യയുടെ ആദ്യ മനുഷ്യ സമുദ്ര ദൗത്യം ചെന്നൈയിൽ നിന്നാണ് ആരംഭിക്കുന്നത്. അന്തർവാഹിനികളുള്ള യു.എസ്.എ, റഷ്യ, ജപ്പാൻ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയും പര്യവേക്ഷണത്തിൽ പങ്കുചേർന്നത്. [2] 2018ലാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം. പോളി മെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കൊബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ ജീവനില്ലാത്ത വിഭവങ്ങളുടെ ആഴ സമുദ്ര ഗവേഷണം നടത്താനായി നീഷ് സാങ്കേതിക വിദ്യകളേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. [3] ഗവൺമെന്റിന്റെ 'ഡീപ് ഓഷ്യൻ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇതിന് ആയിരിക്കും. ഭൂഗോളത്തിലെ ഭൂരിഭാഗം സമുദ്രങ്ങളും മനുഷ്യർ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ മർദ്ദം മനുഷ്യരെ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കും. ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും 'മാപ്പ് ചെയ്തിട്ടില്ല. 'മനുഷ്യർ കണ്ടിട്ടില്ലാത്ത' ഈ അജ്ഞാതലോകത്തിലേക്കാവും സമുദ്രയാൻ ലക്ഷ്യമിടുക.[4]

പേടകം[തിരുത്തുക]

‘സമുദ്രയാൻ’ ദൗത്യത്തിന് കേരളത്തിലെ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് (വിഎസ്‌എസ്‌സി) ഗോളാകൃതിയിലുള്ള പേടകം തയാറാക്കിയത്. ചവറ കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം ലോഹസങ്കരം കൊണ്ട് ഇസ്റോയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു പേടകം നിർമിച്ചത്. രണ്ടു മീറ്റർ വ്യാസമുള്ള പേടകത്തിൽ മൂന്നു പേർക്കു യാത്ര ചെയ്യാം.[5]വിദേശത്തുനിന്നു പേടകം ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്. ഇതിനിടെ വിഎസ്എസ്‌സി ഡയറക്ടർ എസ്.സോമനാഥാണ് ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് പേടകം നിർമിക്കാമെന്ന ആശയം മുന്നോട്ടു വച്ചത്. 2 മീറ്റർ വ്യാസമുള്ള പേടകത്തിൽ 3 പേർക്കു യാത്ര ചെയ്യാം. [5] നേരത്തേ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ 600 മീറ്റർ വരെ ആഴത്തിൽ സമുദ്രപര്യവേക്ഷണം നടത്തിയിരുന്നു. കൂടുതൽ ആഴങ്ങളിലേക്കു പോകാനുള്ള സാങ്കേതികവിദ്യ സങ്കീർണമായതിനാലാണ് ഇസ്റോയുടെ പങ്കാളിത്തം തേടിയത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്റോ സമുദ്രയാനും ഏറ്റെടുത്തത്. 4100 കോടി രൂപ ചെലവ് കണക്കാക്കുന്നു. മത്സ്യ 6000 എന്ന ആഴക്കടൽ വാഹനമാണ് സമുദ്രയാൻ പദ്ധതിയുടെ ഭാഗമാകുക. 12 മണിക്കൂർ കാര്യശേഷിയുള്ള ഈ വാഹനത്തിന് അടിയന്തരഘട്ടങ്ങളിൽ അത് 96 മണിക്കൂറായിരിക്കും. 1000 മുതൽ 5500 മീറ്റർ ആഴത്തിൽ പ്രവർത്തിക്കാനുള്ള കാര്യക്ഷമത ഈ വാഹനത്തിനുണ്ട്. ആഴക്കടലിൽ 6 ഡിഗ്രി സ്വാതന്ത്ര്യത്തോട് കൂടി ബാറ്ററിയിൽ പ്രവർത്തിക്കുന്ന പൊപ്പൽഷൻ സിസ്റ്റവും ഈ വാഹനത്തിനുണ്ട്. ഈ സിസ്റ്റം ഉപയോഗിച്ച് കൊണ്ട് 6000 മീറ്റർ ആഴത്തിൽ 4 മണിക്കൂർ വരെ വാഹനത്തിന് പ്രവർത്തിക്കാം.[3]അടിസ്ഥാനപരമായി ഈ വാഹനം ഉപയോഗിച്ച് മനുഷ്യൻറെ സാന്നിധ്യത്തിൽ പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ നടത്താനായി ഏതെങ്കിലും ഉപകരണങ്ങളോ സെൻസറുകളോ സമുദ്രത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോകാനുള്ള പ്ലാറ്റ്‌ഫോം ആണ്[6]

ബംഗാൾ ഉൾക്കടലിൽ ആറു കിലോമീറ്റർ ആഴത്തിൽ പര്യവേഷണം നടത്താനുള്ള സമുദ്രയാൻ പദ്ധതി 2024ൽ ആണ് ഉദ്ദേശിക്കുന്നത്. [7]

അവലംബം[തിരുത്തുക]

  1. "വർഷാന്ത്യ അവലോകനം-2021: ഭൗമ ശാസ്ത്ര മന്ത്രാലയം". Retrieved 2022-11-18.
  2. ഡെസ്‌ക്, വെബ്. "സമുദ്രയാൻ പര്യവേഷണ ദൗത്യ വാഹനത്തിന്റെ ആദ്യ പരീക്ഷണം വിജയം". Retrieved 2022-11-18.
  3. 3.0 3.1 "ആകാശം കാൽച്ചുവട്ടിൽ; ഇന്ത്യ ഇനി ആഴക്കടൽ ഗവേഷണത്തിന്". Retrieved 2022-11-18.
  4. prabeesh. "ISRO Deep Ocean Mission : സമുദ്രത്തിലേക്ക് 6000 മീറ്റർ ആഴത്തിൽ മനുഷ്യനെ അയക്കാൻ ഐഎസ്ആർഒ, സമുദ്രയാൻ !". Retrieved 2022-11-18.
  5. 5.0 5.1 "സമുദ്രയാൻ പദ്ധതി: പേടകം നിർമിക്കുന്നത് കേരളത്തിൽ". Retrieved 2022-11-18.
  6. "ആകാശം കാൽച്ചുവട്ടിൽ; ഇന്ത്യ ഇനി ആഴക്കടൽ ഗവേഷണത്തിന്". Retrieved 2022-11-18.
  7. "സമുദ്രയാൻ പദ്ധതി അണ്ടർ വാട്ടർ ക്യാപ്‌സൂൾ പരീക്ഷണം വിജയം; തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ് ഗോളാകൃതിയിലുള്ള പേടകം നിർമിച്ചത്" (in ഇംഗ്ലീഷ്). Retrieved 2022-11-18.
"https://ml.wikipedia.org/w/index.php?title=സമുദ്രയാൻ&oldid=3820907" എന്ന താളിൽനിന്ന് ശേഖരിച്ചത്