ഗഗൻയാൻ
Manufacturer | HAL and ISRO |
---|---|
Country of origin | ![]() |
Operator | ISRO |
Applications | Crewed orbital vehicle |
Specifications | |
Spacecraft type | Crewed |
Design life | 7 days |
Launch mass | 7,800 kg (includes service module)[1] |
Dry mass | 3,735 kg[1] |
Crew capacity | 3 |
Dimensions | Diameter: 3.00 m[1] Height: 2.70 m |
Volume | 11.5 m3[1] |
Regime | Low Earth orbit |
Production | |
Status | In development |
First launch | December, 2020 (uncrewed), December 2021 (crewed)[2][3] |
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോർപ്പറേഷൻ ഫോർ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുക. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാത്ത പേടകമയക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ നടപ്പാക്കുവാനാണ് ലക്ഷ്യമിടുന്നത്. ജിഎസ്എൽവി മാർക്ക് III റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഏഴ് ദിവസം ബഹിരാകാശത്ത് യാത്രികർ തങ്ങും.[4][5]. ദൗത്യം വിജയകരമായാൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും [6]. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മുൻപേ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല.
Read more: https://www.deshabhimani.com/news/technology/gaganyaan-space-project/775428
ചരിത്രം[തിരുത്തുക]
പരിശീലനം[തിരുത്തുക]
ഷെഡ്യൂൾ[തിരുത്തുക]
വിഭാഗം | മാസം & വർഷം | യാത്രികർ |
---|---|---|
പരീക്ഷണയാത്ര 1 | 2020 - ഡിസംബർ | ഇല്ല |
പരീക്ഷണയാത്ര 2 | 2021 - ജൂലൈ | ഇല്ല |
യഥാർത്ഥ ദൗത്യം | 2021 - ഡിസംബർ | 3 |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Indian Manned Spacecraft. Astronautix. 2014.
- ↑ Rs 10,000 crore plan to send 3 Indians to space by 2022. The Times of India. 29 December 2018.
- ↑ "First Unmanned Mission Under Gaganyaan By December 2020, Says ISRO Chief".
- ↑ 4.0 4.1 "Rs 10,000 crore plan to send 3 Indians to space by 2022 - Times of India ►". The Times of India. ശേഖരിച്ചത് 2018-12-29.
- ↑ Gaganyaan mission to take Indian astronaut to space by 2022: PM Modi. The Hindu. 15 August 2018.
- ↑ "ഗഗൻയാൻ 2021-ൽ". മനോരമ. 2019-01-11. ശേഖരിച്ചത് 2019-01-11.
- ↑ ISRO set for April launch of Chandrayaan-2 after missed deadline. Vikram Gopal, Hindustan Times. 11 January 2019.