ഉള്ളടക്കത്തിലേക്ക് പോവുക

ഡേവിഡ്‌ റിക്കാർഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(David Ricardo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ്‌ റിക്കാർഡോ
Portrait by Thomas Phillips, c. 1821
Member of Parliament
for Portarlington
പദവിയിൽ
20 February 1819 – 11 September 1823
മുൻഗാമിRichard Sharp
പിൻഗാമിJames Farquhar
വ്യക്തിഗത വിവരങ്ങൾ
ജനനം(1772-04-18)18 ഏപ്രിൽ 1772
London, England
മരണം11 സെപ്റ്റംബർ 1823(1823-09-11) (51 വയസ്സ്)
Gatcombe Park, Gloucestershire, England
രാഷ്ട്രീയ കക്ഷിWhig
കുട്ടികൾ8, including Osman and David the Younger
തൊഴിൽ
  • Economist
  • politician
ഡേവിഡ്‌ റിക്കാർഡോ
Classical economics
InfluencesBentham · Ibn Khaldun · Smith
സംഭാവനകൾRicardian equivalence, labour theory of value, comparative advantage, law of diminishing returns, Ricardian socialism, Economic rent[1]
Works, 1852

ആദം സ്മിത്തിനു ശേഷം ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്ര മേഖലയിലെ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ഡേവിഡ്‌ റിക്കാർഡോ (David Ricardo).എന്നാൽ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുള്ള സ്മിത്തിന്റെ ശുഭ പ്രതീക്ഷ റിക്കാർഡോ പങ്കു വച്ചില്ല.സമ്പത്ത് വ്യവസ്ഥ, സാധാരണ ഗതിയിൽ , സ്തംഭനാവസ്ഥയിലേക്ക് നീങ്ങും എന്ന നിലപാടാണ്‌ റിക്കാർഡോ കൈക്കൊണ്ടത്‌.'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' തുടങ്ങിയ ശ്രദ്ധേയമായ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം ധന തത്ത്വ ശാസ്ത്ര രംഗത്ത് സവിശേഷ സ്ഥാനം ഉറപ്പിച്ചു.

1772 ഏപ്രിൽ 19-നു ലണ്ടനിൽ ആണ് റിക്കാർഡോ ജനിച്ചത്‌.ജൂതന്മാർക്കു നേരെ ഉണ്ടായ പീഡനങ്ങളെ തുടർന്ന് ഹോളണ്ടിലേക്കും പിന്നീട് അവിടെ നിന്ന് ബ്രിട്ടനിലെക്കും പലായനം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.ഊഹ കച്ചവടക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

കുറച്ചു നാളത്തെ പഠനത്തിന് ശേഷം റിക്കാർഡോ പിതാവിന്റെ സഹായി ആയി കൂടി. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ അന്യ മതക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബം തള്ളി പറഞ്ഞു. പിതാവിന്റെ സ്വതിന്മേൽ അവകാശം നഷ്ടപ്പെട്ടു. സ്വന്തം നിലക്ക് ഊഹ കച്ചവടം ഉർജിതമാക്കിയ റിക്കാർഡോ ചുരുങ്ങിയ കാലത്തിനുള്ളിൽ അതി സമ്പന്നനായി മാറി.ആവോളം പണം ഉണ്ടാക്കി എന്ന് സ്വയം ബോധ്യമായപ്പോൾ , 1814-ൽ 42 ാ മത്തെ വയസ്സിൽ ബിസിനസ്സിൽ നിന്ന് വിരമിച്ചു. 1819-ൽ ബ്രിട്ടീഷ്‌ പാർലമെന്റിൽ അംഗമായി.1823-ൽ അന്തരിച്ചു.

ബ്രിട്ടനിലെ ബുള്ള്യൻ വിവാദത്തിൽ (Bullion Controversy) അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട് 1809-ൽ എഴുതിയ ലേഖനത്തിലൂടെ ആണ് റിക്കാർഡോ ധന ശാസ്ത്ര രംഗത് കടന്നു വന്നത്.1815-ൽ പ്രസിദ്ധികരിച്ച 'എസ്സേ ഓൺ ദി ഇന്ഫ്ലുവേൻസ് ഓഫ് എ ലോ പ്രൈസ് ഓൺ ദി പ്രോഫിട്സ് ഓഫ് സ്റ്റോക്ക്‌'(Essay on the influence of a low price one the profits of stocks) എന്നാ ഗ്രന്ഥത്തിൽ , ബ്രിടനിലെ ധന്യ നിയമങ്ങൾക്കെതിരെ അദ്ദേഹം നിലപാടെടുത്തു. ധനശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ സിദ്ധാന്തങ്ങളിൽ ഒന്നായ 'ലോ ഓഫ് ഡിമിനിഷിംഗ് റിട്ടേൺസ്' ഈ ഗ്രന്ഥത്തിലാണ് മുന്നോട്ടു വച്ചത്. ഉത്പാതനപ്രക്രിയയിൽ ഒരു നിശ്ചലഘടകവുമായി മറ്റു ഘടകങ്ങളെ കൂടുതൽ സംയോജിപ്പിക്കുന്നതിനനുസരിച്ച് ഉത്പാദനം ക്രമാനുഗതമായി കുറഞ്ഞു വരും എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ . 'ഡിഫരെന്ഷിയാൽ തിയറി ഓഫ് റെന്റ്' ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.റിക്കാർഡോയുടെ പ്രശസ്തമായ സിദ്ധാന്തങ്ങളിൽ ഒന്നാണ് ഇതും. ഈ സിദ്ധാന്തമാണ് പിൽക്കാലത്ത്‌ തന്റെ പ്രശസ്തമായ വർഗ്ഗസമരആശയം രൂപപ്പെടുത്തുന്നതിൽ കാൾ മാർക്സിന് സഹായകമായത്.
1817-ൽ പ്രസിദ്ധീകരിച്ച ' ഓൺ ദി പ്രിൻസിപ്പൽസ് ഓഫ് പൊളിറ്റിക്കൽ എകണോമി ആൻഡ്‌ ടാക്സേഷൻ ' എന്ന ഗ്രന്ഥം സ്വതന്ത്ര വ്യാപാരത്തെ പുഷ്ടി പെടുത്താനാണ് റിക്കാർഡോ പ്രധാനമായും ഉപയോഗിച്ചത്‌. തിയറി ഓഫ് കമ്പരേടിവ് അഡ്വാന്റേജ് (Theory of comparative advantage) എന്ന സിദ്ധാന്തം മുന്നോട്ടു വച്ച് കൊണ്ടാണ് ഈ കൃത്യം അദ്ദേഹം നിർവഹിച്ചത്‌.

അവലംബം

[തിരുത്തുക]
  1. Miller, Roger LeRoy. Economics Today. Fifteenth Edition. Boston, MA: Pearson Education. p. 559

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡേവിഡ്‌_റിക്കാർഡോ&oldid=4581686" എന്ന താളിൽനിന്ന് ശേഖരിച്ചത്