ഡേവിഡ് ഡീൻ ഷുൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(David Dean Shulman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് ഡീൻ ഷുൾമാൻ, 2008

പ്രമുഖ ഇൻഡോളജിസ്റ്റാണ് ഡേവിഡ് ഡീൻ ഷുൾമാൻ (David Dean Shulman) . ഇന്ത്യൻ ഭാഷകളിൽ അഗാധ പാണ്ഡിത്യമുള്ള ഡേവിഡിന് 2016 ൽ ഇസ്രയേലി പ്രൈസ് ഫോർ റിലീജിയസ് സ്റ്റഡീസ് ആൻഡ് ഫിലോസഫി പുരസ്കാരം ലഭിച്ചു. തെക്കേ ഇന്ത്യയിലെ മതങ്ങളുടെ ചരിത്രം, ഭാരതീയ കവിത, തമിഴ് ഇസ്ലാം, ദ്രാവിഡ വ്യാകരണം, കർണാടക സംഗീതം തുടങ്ങിയ മേഖലകളിൽ നിരവധി പഠനങ്ങൾ നടത്തി. [1] ജെറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഭാരതീയ പഠന - താരതമ്യ മത പഠന വകുപ്പിന്റെ മുൻ തലവനാണ്. തമിഴിലും സംസ്കൃതത്തിലും ഗവേഷണ ബിരുദങ്ങൾ നേടിയിട്ടുണ്ട്. ലണ്ടൻ സർവകലാശാലയിൽ നിന്ന് ശൈവ സ്ഥല പുരാണങ്ങളെ സംബന്ധിച്ച പഠനത്തിനാണ് 1971 ൽ ഗവേഷണ ബിരുദം ലഭിച്ചത്.

ഇസ്രയേൽ - പലസ്തീൻ സമാധാന സമിതി പ്രവർത്തകനാണ്.

കൃതികൾ[തിരുത്തുക]

 • 1974 Hamiqdash vehamayim (poem), Neuman Press, Tel Aviv.
 • 1980 Tamil Temple Myths: Sacrifice and Divine Marriage in the South Indian Saiva Tradition, Princeton University Press.
 • 1985 The King and the Clown in South Indian Myth and Poetry, Princeton University Press.
 • 1986 Perakim Bashira Hahodit, (Lectures on Indian Poetry), Israeli Ministry of Defence, Tel Aviv.
 • 1990 Songs of the Harsh Devotee: The Tevaram of Cuntaramurttinayanar, Dept. of South Asian Studies, University of Pennsylvania.
 • 1993 The Hungry God: Hindu Tales of Filicide and Devotion, University of Chicago Press.
 • 1997 (with Don Handelman), God Inside Out. Siva’s Game of Dice, Oxford University Press, New York.
 • 1997 (with Priya Hart), Sanskrit, Language of the Gods, (Hebrew) Magnes Press, Jerusalem
 • 1998 (with Velcheru Nayayana Rao), A Poem at the Right Moment: Remembered Verses from Premodern South Indiaìì, University of California Press.
 • 2001 The Wisdom of Poets: Studies in Tamil, Telugu, and Sanskrit, Oxford University Press, New Delhi.
 • 2002 (with Velcheru Narayana Rao and Sanjay Subrahmanyan), Textures of Time: Writing History in South India, Paris, Seuil, Permanent Black, Delhi.
 • 2002 (with Velcheru Narayana Rao), Classical Telugu Poetry: An Anthology, University of California Press, Oxford University Press, New Delhi.
 • 2002 (with Velcheru Narayana Rao), The Sound of the Kiss, or the Story that Must be Told. Pingali Suranna’s Kaḷāpūrṇōdayamu, Columbia University Press.
 • 2002 (with Velcheru Narayana Rao), A Lover’s Guide to Warangal. The Kridabhiramamu of Vallabharaya, Permanent Black, New Delhi.
 • 2004 (with Don Handelman), Siva in the Forest of Pines. An Essay on Sorcery and Self-Knowledge, Oxford University Press.
 • 2006 (Translation, with Velcheru Narayana Rao)The Demon's Daughter: A Love Story from South India,(by Piṅgaḷi Sūrana) SUNY Press, Albany.
 • 2005 (with Velcheru Narayana Rao), God on the Hill: temple poems from Tirupati, Oxford University Press, New York.
 • 2007 Dark Hope: Working for Peace in Israel and Palestine,University of Chicago Press.
 • 2008 Spring, Heat, Rains: A South Indian Diary, University of Chicago Press.

പുരസ്കാരങ്ങൾ[തിരുത്തുക]

 • ഇസ്രയേലി പ്രൈസ് ഫോർ റിലീജിയസ് സ്റ്റഡീസ് ആൻഡ് ഫിലോസഫി പുരസ്കാരം (2016)[2]

അവലംബം[തിരുത്തുക]

 1. T.S. Subramanian, 'The vandalisation of heritage' Archived 2008-02-13 at the Wayback Machine., in The Hindu, Feb 10, 2008
 2. "Prof David Shulman announced as Israel Prize winner". Arutz 7. February 14, 2016.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ഡീൻ_ഷുൾമാൻ&oldid=3654289" എന്ന താളിൽനിന്ന് ശേഖരിച്ചത്