ഡാനിയേൽ ഡേ-ലൂയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daniel Day-Lewis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡാനിയേൽ ഡേ-ലൂയിസ്
A smiling man wearing a grey hat with piping above the band, and a tan Western style shirt, stands in an office, posing for the camera.
ഡാനിയേൽ ഡേ-ലൂയിസ്, 2013
ജനനംഡാനിയേൽ മൈക്കൽ ബ്ലേക്ക് ഡേ-ലൂയിസ്
(1957-04-29) 29 ഏപ്രിൽ 1957 (61 വയസ്സ്)
ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംബ്രിട്ടീഷ്, ഐറിഷ്
തൊഴിൽനടൻ
സജീവം1970–തുടരുന്നു
ജീവിത പങ്കാളി(കൾ)റെബേക്കാ മില്ലെർ (1996–തുടരുന്നു)
കുട്ടി(കൾ)3

പ്രശസ്തനായ ഇംഗ്ലീഷ് ചലച്ചിത്രനടനാണ് ഡാനിയേൽ ഡേ-ലൂയിസ്(ജനനം 29 ഏപ്രിൽ 1957). മൈ ലെഫ്റ്റ് ഫുട്ട് (1989), ദെയർ വിൽ ബി ബ്ലഡ് (2007), "ലിങ്കൺ" (2012) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്. ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക് (2002) എന്ന ചിത്രത്തിൽ ബിൽ, ദ ബുച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബാഫ്റ്റ, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ നേടി. സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ലിങ്കൺ എന്ന ചിത്രത്തിലൂടെ 2012-ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടി. ഇതേ ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാഡമി അവാർഡ് മൂന്നു തവണ നേടിയ ആദ്യ വ്യക്തിയായി.

അഭിനേത്രിയായ ജിൽ ബാൽക്കൺ, കവിയായ സെസിൽ ഡേ-ലൂയിസ് എന്നിവരുടെ മകനായി ലണ്ടനിൽ ജനിച്ചു. അഭിനയത്തോടുള്ള സമർപ്പണമനോഭാവവും താൻ അവതരിപ്പിക്കുന്ന കഥാപത്രത്തിനായി നടത്തുന്ന ഗവേഷണവും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു[1][2].സെറ്റിനുള്ളിലും പുറത്തും കഥാപാത്രമായി ജീവിക്കുന്ന രീതിയാണ് ഡേ-ലൂയിസിന്റേത്. 1997-2012 കാലഘട്ടത്തിൽ വെറും ആറു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ഇദ്ദേഹം ഹോളിവുഡിലെ ഏറ്റവും സെലക്റ്റീവായ നടന്മാരിലൊരാളായി അറിയപ്പെടുന്നു[3].

അവലംബം[തിരുത്തുക]

  1. ഗ്രിറ്റൻ, ഡേവിഡ് (22 ഫെബ്രുവരി 2013). "ഡാനിയേൽ ഡേ-ലൂയിസ്: ദി ഗ്രേറ്റസ്റ്റ് സ്ക്രീൻ ആക്റ്റർ എവർ?". ദി ടെലിഗ്രാഫ്. ശേഖരിച്ചത്: 25 ഫെബ്രുവരി 2013.
  2. Parker, Emily. "Sojourner in Other Men's Souls". The Wall Street Journal. 23 January 2008.
  3. ഹെർഷ്ബെർഗ്, ലിൻ. "ദി ന്യൂ ഫ്രോണ്ടിയേഴ്സ് മാൻ"ന്യൂയോർക്ക് ടൈംസ് മാഗസിൻ, 11 നവംബർ 2007
"https://ml.wikipedia.org/w/index.php?title=ഡാനിയേൽ_ഡേ-ലൂയിസ്&oldid=1909573" എന്ന താളിൽനിന്ന് ശേഖരിച്ചത്