ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cristina Fernández de Kirchner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ
Cristinakirchnermensaje2010.jpg
President of Argentina
ഔദ്യോഗിക കാലം
10 ഡിസംബർ 2007 – 10 ഡിസംബർ 2015
Vice President
മുൻഗാമിNéstor Kirchner
പിൻഗാമിമൗറീഷ്യോ മാക്രി
National Senator
for Buenos Aires Province
National Senator
for Santa Cruz
ഔദ്യോഗിക കാലം
10 December 2001 – 9 December 2005
ഔദ്യോഗിക കാലം
10 December 1995 – 3 December 1997
National Deputy
for Santa Cruz
ഔദ്യോഗിക കാലം
10 December 1997 – 9 December 2001
വ്യക്തിഗത വിവരണം
ജനനം
ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ

(1953-02-19) 19 ഫെബ്രുവരി 1953 (പ്രായം 67 വയസ്സ്)
La Plata, Argentina[1]
രാഷ്ട്രീയ പാർട്ടിFront for Victory
Justicialist Party
പങ്കാളിNéstor Kirchner (1975-2010)
മക്കൾMáximo (born 1977)
Florencia (born 1990)
Alma materNational University of La Plata
ഒപ്പ്
വെബ്സൈറ്റ്Official website

അർജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റാണ് ക്രിസ്തീനാ ഫെർനാണ്ടെസ് ഡി ക്രിച്ച്നർ (ജനനം :19 ഫെബ്രുവരി 1953). മുൻ പ്രസിഡന്റ് നെസ്റ്റർ ക്രിച്ച്നറുടെ വിധവയാണ് ക്രിസ്തീനാ.

ജീവിതരേഖ[തിരുത്തുക]

1953 ഫെബ്രുവരി 19-ന് ലാ പ്ലാറ്റ നഗരത്തിലെ ടൊളോസയിൽ ബസ് ഡ്രൈവറായ എഡ്വാർഡോ ഫെർനാണ്ടെസിന്റെയും (1925-1981) ഒഫേലിയാ എസ്തർ വില്ലെമിന്റെയും മകളായി ജനിച്ചു.[2] ലാ പ്ലാറ്റ ദേശീയ സർവകലാശാലയിൽ 1970കളിൽ നിയമപഠനം നടത്തവേ പെറോണിസ്റ്റ് യുവസംഘടനയിൽ ചേർന്നു.[3] 1976-ൽ ഇസാബെൽ പെറോണിന്റെ സർക്കാർ സൈനിക അട്ടിമറിയിൽ പുറത്തായി. ക്രിസ്തീനായും ഭർത്താവ് നെസ്റ്ററും 1980-ൽ വക്കീലായി പ്രവർത്തിച്ചു. 1980-കളുടെ അവസാനത്തോടേ ക്രിസ്തീനാ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.[2] 1989-ൽ സാന്റാ ക്രൂസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയജീവിതം[തിരുത്തുക]

"I don't want to inherit anything from Eva [Peron], or from [my husband Nestor] Kirchner. Everything I've got is a result of my own achievements, and my own defects too." - ക്രിസ്തീനാ ക്രിച്ച്നർ [4]

2003-ൽ നെസ്റ്റർ ക്രിച്ച്നർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ ക്രിസ്തീനാ ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി. 45% വോട്ടോടെ വിജയിച്ചു. 2011-ലെ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം 54 ആയി ഉയർത്തി 2015-ലെ തിരഞ്ഞെടുപ്പിൽ ക്രിസ്തീനയ്ക്ക് മത്സരിക്കാൻ കഴിഞ്ഞില്ല. ജസ്റ്റീഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്തു.

ഭരണം[തിരുത്തുക]

തിരഞ്ഞെടുപ്പ് രാത്രി

2008-ൽ സോയാബീൻസിനുള്ള നികുതി കൂട്ടിയത് കർഷകരുമായുള്ള ബന്ധം മോശമാക്കി. 2009-ൽ നിർധനരായുള്ള കുട്ടികൾക്കായി Asignación Universal por Hijo എന്ന പദ്ധതി നടപ്പിലാക്കി.[5] പട്ടാള ഭരണകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാനായി ഡീ. എൻ. ഏ. സാമ്പിളുകൾ ഉപയോഗിക്കണമെന്ന് നിഷ്ക്കർഷിച്ചു. മാധ്യമങ്ങൾ ഏതാണ്ടെല്ലാം സർക്കാർ നിയന്ത്രണത്തിലാക്കി. പ്രധാന പ്രതിപക്ഷ പത്രമായ ക്ലാരിനെതിരെ നാന്നൂറ്റിയൻപതോളം കേസുകളാണ് ഫയൽ ചെയ്തത്. [6]

അവലംബം[തിരുത്തുക]

  1. Presidency of the Argentine Nation. "The President Biography" (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 2009-04-03.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "Profile: Cristina Fernandez de Kirchner". ബീ. ബീ. സീ. ന്യൂസ്. 8 October 2013.
  3. "Senadora Nacional Cristina E. Fernández de Kirchner" (ഭാഷ: സ്‌പാനിഷ്). República Argentina. മൂലതാളിൽ നിന്നും 8 May 2005-ന് ആർക്കൈവ് ചെയ്തത്.
  4. ജെയിംസ് സ്റ്റുർക്ക്. "ദി ആർട്ട് ഓഫ് ദി പോസിബിൾ". ദി ഗാർഡിയൻ.
  5. സ്റ്റീവൻ ലെവിറ്റ്സ്കി; കെന്നത് റോബർട്ട്സ്, eds. (2011). ദി റിസർജ്ജൻസ് ഓഫ് ദി ലാറ്റിനമേരിക്കൻ ലെഫ്റ്റ് (PDF). ജോൺ ഹോപ്കിൻസ് സർവകലാശാല പ്രസ്സ്. p. 296. ISBN 978-1-4214-0109-6.
  6. റോയ് ഗ്രീൻസ്ലേഡ് (ഒക്റ്റോബർ 10, 2012). "ഗ്ലോബൽ എഡിട്ടേർസ് ഗ്രൂപ്പ് റേസസ് അലാം ഓവർ അർജന്റീന പ്രസ്സ് ഫ്രീഡം ത്രെറ്റ്". ദി ഗാർഡിയൻ. ശേഖരിച്ചത് സെപ്റ്റംബർ 1, 2014. Check date values in: |date= (help)

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Cristina Fernández de Kirchner എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: