കമ്പ്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Computer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ

ഒരു ഇലക്ട്രോണിക് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് കമ്പ്യൂട്ടർ അഥവാ സംഗണകം. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.The Best And Fastest Computers On The World Are Super computers.Supercomputers Are Mostly Used In Places Like NASA And ISRO That Means In Space Stations.The Name Of Supercomputer In NASA Is Columbia.


കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ സാർവ്വലൗകികമായ വിവരനടപടി യന്ത്രങ്ങൾ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ് മുതൽ സൂപ്പർകമ്പ്യൂട്ടർ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ളNASa കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂർസ് ലാ എന്ന് പേര് നൽകി.

കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള സൂപ്പർ കമ്പ്യൂട്ടർ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.

കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -സൂപ്പർകമ്പ്യൂട്ടറുകൾ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിൻഫ്രെയിമുകൾ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേർസണൽ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.

നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം ഇൻഫർമേഷൻ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം.

പ്രധാന ഇനം കമ്പ്യൂട്ടറുകൾ[തിരുത്തുക]

അനുബന്ധ വിഷയങ്ങൾ[തിരുത്തുക]

ഇതുംകൂടി കാണുക[തിരുത്തുക]

പേർസണൽ കമ്പ്യൂട്ടറുകൾ

Wiktionary-logo-ml.svg
കമ്പ്യൂട്ടർ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Computers എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

വർഗ്ഗംഗണനസഹായികൾ

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ&oldid=2603164" എന്ന താളിൽനിന്നു ശേഖരിച്ചത്