കമ്പ്രസിബിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Compressibility എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപഗതികത്തിലും ദ്രവബലതന്ത്രത്തിലും സമ്മർദ്ദനീയത (compressibility) എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ സമ്മർദ്ദനീയ ഗുണാങ്കം[1] (Compressibility Coefficient) എന്നും സമതാപീയ സമ്മർദ്ദനീയത (Isothermal Compressibility) എന്നും പറയാറുണ്ട‌്[2]. സമ്മർദ്ദനീയത, β യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,

,

ഇതിൽ V എന്നാൽ വ്യാപ്തവും p മർദ്ദവും ആകുന്നു. സമ്മർദ്ദനീയതയെ ഋണഭിന്നമായി നിർവ്വചിച്ചിരിക്കുന്നതിന് കാരണം, മർദ്ദത്തിൽ വർദ്ധനഉണ്ടാകുമ്പോൾ വ്യാപ്തത്തിൽ കുറവുണ്ടാകുന്നതിനാലാണ്.

നിർവ്വചനം[തിരുത്തുക]

മുകളിലുളള വിവരണം പൂർണമല്ല, എന്തെന്നാൽ ഏതൊരു വസ്തുവിന്റെയും വ്യൂഹത്തിന്റെയും സമ്മർദ്ദനീയതയുടെ അളവ് ആ പ്രക്രിയ സമതാപീയമാണോ(isothermal) സമോത്ക്രമമാണോ(isentropic) എന്നതിനെ ആശ്രയിച്ചിരിക്കും. സമതാപീയ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഇതിൽ പാദാങ്കം T സൂചിപ്പിക്കുന്നത് ഭാഗിക അവകലം (Partial derivative) സ്ഥിര താപനിലയിലയിലാണെന്നാണ്.

സമോത്ക്രമ(Isentropic) സമ്മർദ്ദനീയതയെ ഇപ്രകാരം നിർവ്വചിക്കാം:

ഇതിൽ S എന്നാൽ ഉത്ക്രമം അഥവാ എൻട്രോപി ആണ്. ഖരപദാർത്ഥങ്ങൾക്ക് ഇവരണ്ടും തമ്മിലുളള വ്യത്യാസം സാധാരണയായി നിസ്സാരമാണ്.

ശബ്ദവേഗതയുമായുളള ബന്ധം[തിരുത്തുക]

ഉദാത്തബലതന്ത്രത്തിൽ ശബ്ദവേഗതയെ താഴെപ്പറയും പ്രകാരം നിർവ്വചിച്ചിരിക്കുന്നു:

പാഴ്സ് ചെയ്യൽ പരാജയപ്പെട്ടു (പരാജയപ്പെട്ടാൽ എസ്.വി.ജി. അല്ലെങ്കിൽ പി.എൻ.ജി ഉപയോഗിക്കാവുന്ന വിധത്തിൽ MathML (നൂതന ബ്രൗസറുകൾക്കും, അഭിഗമ്യതാ ഉപകരണങ്ങൾക്കും അനുയോജ്യം): "http://localhost:6011/ml.wikipedia.org/v1/" സെർവറിൽ നിന്നുള്ള അസാധുവായ പ്രതികരണം ("Math extension cannot connect to Restbase.):): {\displaystyle c^2=\left(\frac{\partial p}{\partial\rho}\right)_S}

ഇതിൽ ρ എന്നാൽ പദാർത്ഥത്തിന്റെ സാന്ദ്രതയാണ്. ഭാഗിക അവകലങ്ങളെ മാറ്റിയെഴുതിയാൽ, സമോത്ക്രമ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഘന മാപനാങ്ക(bulk modulus)വുമായുളള ബന്ധം[തിരുത്തുക]

സമ്മർദ്ദനീയതയുടെ വ്യുൽക്രമത്തെ ഘന മാപനാങ്കം എന്നു പറയുന്നു. സാധാരണയായി K എന്നും ചിലപ്പോൾ B എന്നും കുറിക്കുന്നു.. സമ്മർദ്ദനീയതയുടെ സമവാക്യം സമതാപീയ സമ്മർദ്ദനീയതയെയും ദ്രാവകത്തിനറെ ഘടനയെയും (പരോക്ഷമായി മർദ്ദത്തെയും) തമ്മിൽ ബന്ധപ്പെടുത്തുന്നു.

അവലബം[തിരുത്തുക]

  1. "Coefficient of compressibility - AMS Glossary". Glossary.AMetSoc.org. ശേഖരിച്ചത് 3 May 2017.
  2. "Isothermal compressibility of gases -". Petrowiki.org. ശേഖരിച്ചത് 3 May 2017.
"https://ml.wikipedia.org/w/index.php?title=കമ്പ്രസിബിലിറ്റി&oldid=3457806" എന്ന താളിൽനിന്ന് ശേഖരിച്ചത്