കൊച്ചി നായർ ആക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cochin Nayar Act എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1937-38 -ൽ നിലവിൽ വന്ന കൊച്ചി നായർ ആക്റ്റ്, നായർ സമുദായവുമായി ബന്ധപ്പെട്ടു പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. കൂട്ടുകുടുംബ വ്യവസ്ഥയുടെ തിന്മകൾ ഒഴിവാക്കിയതോടൊപ്പം മരുമക്കത്തായത്തിനു അന്ത്യം കുറിക്കുകയും നായർ കുടുംബങ്ങളെ കാരണവരുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഈ ആക്റ്റ് നിലവിൽ വന്നതോടെ ഒരാളുടെ നിയമപരമായ അവകാശികൾ അയാളുടെ ഭാര്യയും മക്കളുമായി മാറി. 1937-38 കൊച്ഛി നായർ ആക്റ്റ് മുൻപുണ്ടായിരുന്ന ബഹുഭാര്യാത്വനിരോധനം ശരിവക്കുകയും 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെയും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികലുടെയും വിവാഹം നിരോധിക്കുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-2

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചി_നായർ_ആക്റ്റ്&oldid=3629601" എന്ന താളിൽനിന്ന് ശേഖരിച്ചത്