ആകാശച്ചുഴി
ദൃശ്യരൂപം
(Clear-air turbulence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence). നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന[1] ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്.
ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശ ഗർത്തങ്ങൾ അഥവാ ആകാശച്ചുഴികൾ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.[2]
ആകാശച്ചുഴികൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ "വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ടു". ധൂൾ ന്യൂസ്. ഏപ്രിൽ 25, 2010. Retrieved ഒക്ടോബർ 11, 2014.
- ↑ "കെണിയൊരുക്കി ആകാശ ഗർത്തം; ഒഴിവായത് വൻ അപകടം". ദമാം-തിരുവനന്തപുരം വിമാനം ആകാശഗർത്തത്തിൽ പെട്ട് 8 യാത്രക്കാർക്ക് പരുക്കേറ്റ വാർത്ത - മലയാള മനോരമ, പേജ് 7. ഒക്ടോബർ 7, 2014.
{{cite web}}
: Missing or empty|url=
(help)