ഈർക്കിൽ മുളസ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chiloscyllium indicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Slender bamboo shark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. indicum
Binomial name
Chiloscyllium indicum
(J. F. Gmelin, 1789)
Range of the slender bamboo shark

തീര കടൽവാസിയായ ഒരു മൽസ്യമാണ് ഈർക്കിൽ മുളസ്രാവ് അഥവാ Slender Bamboo Shark (Indian Cat Shark, Ridge-back Bamboo Shark). (ശാസ്ത്രീയനാമം: Chiloscyllium indicum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

ശരീര ഘടന[തിരുത്തുക]

തവിട്ട് കലർന്ന നിറമാണ് ഇവയ്ക്ക് , ശരീരത്തിൽ ഉടനീളം വെള്ള പുള്ളികളും വരകളും ഉണ്ട്. മുതുകിലെ ചിറക്ക് വൃത്താകൃതിയിൽ ആണ് .[1] മെലിഞ്ഞു നീണ്ട ശരീരമാണ് ഇവയ്ക്ക് . 65 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്നു ഇവ.

ആവാസ വ്യവസ്ഥ[തിരുത്തുക]

ആഴം കുറഞ്ഞ തീര കടൽ മേഖലയിൽ ആണ് ഇവയെ സാധാരണയായി കാണുന്നത്. തീര കടലിൽ ചെളി നിറഞ്ഞ പ്രദേശങ്ങളിലും ഇവയെ കാണുന്നു

കുടുംബം[തിരുത്തുക]

ചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് .

അവലംബം[തിരുത്തുക]

  1. Compagno, Leonard. "Sharks of the world." Shark Research Center Iziko-Museums of Cape Town. NO. 1. Vol 2. Cape Town South Africa: FOOD AND AGRICULTURE ORGANIZATION OF THE UNITED NATIONS, 2002. Pg 173.

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഈർക്കിൽ_മുളസ്രാവ്&oldid=2410880" എന്ന താളിൽനിന്ന് ശേഖരിച്ചത്