Jump to content

ബാലവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Child labour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗഡമുക്തേശ്വറിലെ വഴിയോര കച്ചവടക്കാരിയായ ഒരു കുട്ടി

ശൈശവത്തെ നിഷേധിക്കുന്ന തരത്തിലും സാധാരണ വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാർമ്മികവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളിലേർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്.[1]ബാലവേല ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്.[2] ലോകമെമ്പാടുമുള്ള നിയമനിർമ്മാണത്തിലൂടെ അത്തരം ചൂഷണം നിരോധിച്ചിരിക്കുന്നു.[3][4] ഈ നിയമങ്ങൾ കുട്ടികളുടെ എല്ലാ ജോലികളെയും ബാലവേലയായി കണക്കാക്കുന്നില്ല. ബാല കലാകാരന്മാരുടെ ജോലി, കുടുംബ ചുമതലകൾ, മേൽനോട്ട പരിശീലനം, ആമിഷ് കുട്ടികൾ പരിശീലിക്കുന്ന ചില തരത്തിലുള്ള ബാലവേല എന്നിവ ബാലവേലയായി കണക്കാക്കാത്തവയിൽ ഉൾപ്പെടുന്നു.[5][6][7]

അവലംബം

[തിരുത്തുക]
  1. "എന്താണ് ബാലവേല?". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2012.
  2. "ഇന്റർ നാഷണൽ ആൻഡ് നാഷണൽ ലെജിസ്ലേഷൻ - ചൈൽഡ് ലേബർ". ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. 2011.
  3. "United Nations Convention on the Rights of the Child", SpringerReference, Springer-Verlag, retrieved 2019-08-02
  4. "International and national legislation - Child Labour". International Labour Organization. 2011.
  5. "Labour laws - An Amish exception". The Economist. 5 February 2004.
  6. Larsen, P.B. Indigenous and tribal children: assessing child labour and education challenges. International Programme on the Elimination of Child Labour (IPEC), International Labour Office.
  7. "Council Directive 94/33/EC of 22 June 1994 on child labour". EUR-Lex. 2008.
"https://ml.wikipedia.org/w/index.php?title=ബാലവേല&oldid=3547446" എന്ന താളിൽനിന്ന് ശേഖരിച്ചത്