സിസേർ ബോർജിയ
ദൃശ്യരൂപം
(Cesare Borgia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിസേർ ബോർജിയ | |
|---|---|
സിസേർ ബോർജിയായുടേതായി പറയപ്പെടുന്ന ചിത്രം | |
| വാലന്റീനോയിസിലെ പ്രഭു | |
| Reign | 17 ഓഗസ്റ്റ്1498 – 12 മാർച്ച്1507 |
| Born | 13 സെപ്റ്റംബർ1475 റോം, പേപ്പൽ രാജ്യങ്ങൾ |
| Died | 12 മാർച്ച് 1507 (31 വയസ്സ്) വിയാന, നവാറെ സാമ്രാജ്യം |
| Buried | സാന്താ മരിയ പള്ളി, വിയാന, സ്പെയിൻ |
| Noble family | ബോർജിയ |
| Spouse(s) | ആൽബ്രെറ്റിലെ ഷാർലറ്റ് |
| Issue | വാലന്റീനോയിസിലെ പ്രഭ്വിയായ ലൂയി ബോർജിയ |
| Father | അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ |
| Mother | വന്നോസ ദെ കറ്റനെയ് |
നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്നു സിസേർ ബോർജിയ (ജനനം: 1475 സെപ്തംബർ 13 അല്ലെങ്കിൽ 1476 ഏപ്രിൽ; മരണം 1507 മാർച്ച് 12)[1] . അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടേയും അദ്ദേഹത്തിന്റെ ദീർഘകാലകാമുകി കറ്റാനിയിലെ വന്നോസയുടേയും മകനായിരുന്നു സിസേർ. ലുക്രീഷിയ ബോർജിയ, ജിയോവാനി ബോർജിയ, ഗിയോഫ്രെ ബോർജിയ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളും അറിയപ്പെടാത്ത അമ്മമാരിൽ പിറന്ന ഡോൺ പെദ്രോ ലൂയി ഡി ബോർജ, ഗിരോലാമ ഡി ബോർജ എന്നിവർ അർത്ഥസഹോദരങ്ങളും ആയിരുന്നു.
നീതിനിരപേക്ഷമായ പ്രായോഗിക രാജനീതിക്കു പേരെടുത്തിരുന്ന സീസേർ ബോർജിയ ആണ്, നിക്കോളോ മാക്കിയവെല്ലിയുടെ "ദ പ്രിൻസ്" എന്ന പ്രഖ്യാതരചനയിലെ മാതൃകാ ഭരണാധികാരി.[2]
അവലംബം
[തിരുത്തുക]- ↑ Maike Vogt-Luerssen: Lucrezia Borgia — The Life of a Pope's Daughter in the Renaissance, 2010, ISBN 978-1-4537-2740-9; p. 13.
- ↑ മാക്കിയവെല്ലിയുടെ പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Cesare Borgia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Life of Cesar Borgia by Raphael Sabatini in "btm" format[പ്രവർത്തിക്കാത്ത കണ്ണി]
- Niccolò Machiavelli. The Prince. classicreader.com. Archived from the original on 2008-07-06. Retrieved 2012-11-10.
- Niccolò Machiavelli. "Description of the Methods Adopted by the Duke Valentino When Murdering Vitellozzo Vitelli, Oliverotto da Fermo, the Signor Pagolo, and the Duke di Gravina Orsini". The Prince. classicreader.com. Archived from the original on 2008-12-03. Retrieved 2012-11-10.
- Sarah Bradford. "Encyclopedia World Biography". The Prince. www.encyclopedia.com.
- Paul Teverow. "Another Metaphor for Teaching: Machavelli's The Prince". The Prince. EbscoHost.
- DIARIO DE LOS BORJA BORGIA