Jump to content

സിസേർ ബോർജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിസേർ ബോർജിയ
സിസേർ ബോർജിയായുടേതായി പറയപ്പെടുന്ന ചിത്രം
വാലന്റീനോയിസിലെ പ്രഭു
ഭരണകാലം17 ഓഗസ്റ്റ്1498 – 12 മാർച്ച്1507
ഭാര്യ(മാർ)ആൽബ്രെറ്റിലെ ഷാർലറ്റ്
Issue
വാലന്റീനോയിസിലെ പ്രഭ്വിയായ ലൂയി ബോർജിയ
പ്രഭു കുടുംബംബോർജിയ
പിതാവ്അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ
മാതാവ്വന്നോസ ദെ കറ്റനെയ്
ജനനം13 സെപ്റ്റംബർ1475
റോം, പേപ്പൽ രാജ്യങ്ങൾ
മരണം12 മാർച്ച് 1507(1507-03-12) (പ്രായം 31)
വിയാന, നവാറെ സാമ്രാജ്യം
സംസ്കരിച്ചത്സാന്താ മരിയ പള്ളി, വിയാന, സ്പെയിൻ

നവോത്ഥാനകാല ഇറ്റലിയിലെ ഒരു യുദ്ധപ്രഭുവും, രാഷ്ട്രതന്ത്രജ്ഞനും, കർദ്ദിനാളും ആയിരുന്നു സിസേർ ബോർജിയ (ജനനം: 1475 സെപ്തംബർ 13 അല്ലെങ്കിൽ 1476 ഏപ്രിൽ; മരണം 1507 മാർച്ച് 12)[1] . അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയുടേയും അദ്ദേഹത്തിന്റെ ദീർഘകാലകാമുകി കറ്റാനിയിലെ വന്നോസയുടേയും മകനായിരുന്നു സിസേർ. ലുക്രീഷിയ ബോർജിയ, ജിയോവാനി ബോർജിയ, ഗിയോഫ്രെ ബോർജിയ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളും അറിയപ്പെടാത്ത അമ്മമാരിൽ പിറന്ന ഡോൺ പെദ്രോ ലൂയി ഡി ബോർജ, ഗിരോലാമ ഡി ബോർജ എന്നിവർ അർത്ഥസഹോദരങ്ങളും ആയിരുന്നു.

നീതിനിരപേക്ഷമായ പ്രായോഗിക രാജനീതിക്കു പേരെടുത്തിരുന്ന സീസേർ ബോർജിയ ആണ്, നിക്കോളോ മാക്കിയവെല്ലിയുടെ "ദ പ്രിൻസ്" എന്ന പ്രഖ്യാതരചനയിലെ മാതൃകാ ഭരണാധികാരി.[2]

അവലംബം

[തിരുത്തുക]
  1. Maike Vogt-Luerssen: Lucrezia Borgia — The Life of a Pope's Daughter in the Renaissance, 2010, ISBN 978-1-4537-2740-9; p. 13.
  2. മാക്കിയവെല്ലിയുടെ പ്രിൻസ്, പീറ്റർ ബോൻഡാനെല്ലായുടെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോർഡ് വേൾഡ് ക്ലാസ്സിക്സ്

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിസേർ_ബോർജിയ&oldid=3647469" എന്ന താളിൽനിന്ന് ശേഖരിച്ചത്