സി.ബി. മുത്തമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.B. Muthamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.ബി. മുത്തമ്മ
സി.ബി. മുത്തമ്മ
വ്യക്തിഗത വിവരങ്ങൾ
ജനനം1924 ജനുവരി 24
മരണം2009 ഒക്റ്റോബർ 14 (85 വയസ്സ്)
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറും

സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറുമായിരുന്നു സി.ബി. മുത്തമ്മ (ജനുവരി 24, 1924-ഒക്ടോബർ 14, 2009). 1948-ൽ സിവിൽസർവീസ് പരീക്ഷ വിജയിച്ച ഇവർ അടുത്ത വർഷം ഇന്ത്യൻ വിദേശകാര്യസർവീസിൽ ചേർന്നു.[1]

ജീവിതരേഖ[തിരുത്തുക]

1924 ജനുവരി 24-ന് കൂർഗിലെ വിരാജ്പെട്ടിലാണ് ജനനം. മടിക്കേരി സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ ഇവർ ബിരുദപഠനം പൂർത്തിയാക്കിയത് ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽനിന്നാണ്. ചെന്നൈ പ്രസിഡൻസി കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി.

പാരീസിൽ തേഡ് സെക്രട്ടറിയായായിരുന്നു ആദ്യനിയമനം.ഹംഗറി, നെതർലന്റ്സ്, ഘാന എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസിഡറായും വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. 1982-ൽ സർവീസിൽനിന്ന് വിരമിച്ചു.[2]

സിവിൽസർവീസിലെ ലിംഗവിവേചനത്തിനെതിരെ പോരാടിയ ചരിത്രവും മുത്തമ്മയ്ക്കുണ്ട്. 1979-ൽ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനെ ഇവർ കേസ് കൊടുത്തു.[1] ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അദ്ധ്യക്ഷനായ മൂന്നംഗ ഡിവിഷൻ ബെഞ്ച് കേസിൽ വാദം കേൾക്കുകയും സർക്കാർ സർവീസിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുള്ള നടപടികളെടുക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "C B Muthamma passes away" (in English). Times of India. 15 October 2009. Retrieved 2009-10-16.{{cite news}}: CS1 maint: unrecognized language (link)
  2. "ഇന്ത്യയുടെ ആദ്യ വനിതാ അംബാസിഡർ മുത്തമ്മ അന്തരിച്ചു". ദീപിക. ഒക്ടോബർ 14, 2009. Retrieved 2009-10-16.[പ്രവർത്തിക്കാത്ത കണ്ണി]"https://ml.wikipedia.org/w/index.php?title=സി.ബി._മുത്തമ്മ&oldid=3647282" എന്ന താളിൽനിന്ന് ശേഖരിച്ചത്