ഉള്ളടക്കത്തിലേക്ക് പോവുക

ബാജി റൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baji Rout എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Baji Rout
ബാജി റൗത്ത്
ജനനം(1926-10-05)5 ഒക്ടോബർ 1926
Nilakanthapur, Dhenkanal, Odisha
മരണം11 ഒക്ടോബർ 1938(1938-10-11) (12 വയസ്സ്)
Nilakanthapur, Dhenkanal
ദേശീയതIndian
മറ്റ് പേരുകൾBajia
അറിയപ്പെടുന്നത്youngest freedom fighter

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായിരുന്നു (12വയസ്സ്) ബാജി റൗട്ട് (5 ഒക്ടോബർ 1926 - 11 ഒക്ടോബർ 1938)..[1] തോണിക്കാരനായി ജോലിചെയ്തിരുന്നു. രാത്രിയിൽ 'ബ്രാഹ്മണി നദി' കടക്കുവാൻ എത്തിയ ബ്രിട്ടീഷ്പോലീസിനോട് തോണി ഇറക്കില്ലെന്നു ധൈര്യപൂർവം പറഞ്ഞ ബാജി റൗത്തിനെ 1938 ഒക്ടോബർ 11 ന് രാത്രിയിൽ ധെങ്കനാൽ ജില്ലയിലെ ഭുവനിലെ നീലകണ്ഠപൂർ ഘട്ടിൽ വച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു.[2]

ബ്രാഹ്മണി നദിയിലെ ഒരു തോണിക്കാരന്റെ ഇളയ മകനായിരുന്നു ബാജി റൗട്ട്.[3] പ്രജാമണ്ഡല പാർട്ടിയുടെ (ജനങ്ങളുടെ പാർട്ടി) വാനര സേനാ വിഭാഗത്തിന്റെ സജീവ അംഗമെന്ന നിലയിൽ,[4] രാത്രിയിൽ നദിക്കരയിൽ കാവൽ നിൽക്കാൻ അദ്ദേഹം സന്നദ്ധനായി. പോലീസ് അദ്ദേഹത്തോട് നദി മുറിച്ചുകടക്കാൻ തോണിയിറക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചു. തുടർന്ന് പോലീസ് ബാജി റൗട്ടിനെ വെടിവച്ചു കൊന്നു.[5] കട്ടക്കിൽ അദ്ദേഹത്തിനായി ഒരു വലിയ ശവസംസ്കാര ഘോഷയാത്ര നടന്നു.

അവലംബം

[തിരുത്തുക]
  1. "Odisha Government Portal". Archived from the original on 2 January 2020. Retrieved 30 January 2020.
  2. "Baji Rout; The Youngest Freedom Fighter of Dhenkal district, Odisha". eOdisha. Archived from the original on 22 March 2015. Retrieved 15 August 2015.
  3. Mr, Reginald Massey (3 January 2014). Shaheed Bhagat Singh and the Forgotten Indian Martyrs. Abhinav Publications. pp. 192–. GGKEY:HCZLGL7521K.
  4. Bhagaban Sahu, State Level Vyasakabi Fakir Mohan Smruti Samsad (2002). Cultural Heritage of [Orissa]: Dhenkanal. State Level Vyasakabi Fakir Mohan Smruti Samsad. ISBN 9788190276153.
  5. "List of some Freedom Fighters". Dhenkanal Administration. Archived from the original on 13 August 2015. Retrieved 15 August 2015.
"https://ml.wikipedia.org/w/index.php?title=ബാജി_റൗത്ത്&oldid=4549025" എന്ന താളിൽനിന്ന് ശേഖരിച്ചത്