ആയഹുസ്കാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ayahuasca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആമസോൺ വനാന്തരങ്ങളിലെ ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ പ്രചാരമുള്ള ഒരു മാനസികോത്തേജക പച്ചമരുന്നാണ് ആയുഹുസ്ക. ഇതിനെ യാഹേ എന്നും വിളിക്കുന്നു. ഇതുണ്ടാക്കുന്നത് ബനിസ്റ്ററിയോസ് കാപ്പി (eng: Banisteriopsis caapi) എന്ന ചെടിയുടെ വള്ളിയും ഡൈമീതേൽറ്റ്രിപ്റ്റാമിൻ (eng:dimethyltryptamine) അടങ്ങുന്ന ചില ചെടികളുടെ ഇലയും കൂടി ഇട്ട് തിളപ്പിച്ചാണ്. ഈ പാനീയം രോഗശമനത്തിനും, ആത്മീയ ഉത്തേജനത്തിനും ഉപയോഗിക്കപ്പെടുന്നു. ഷമാൻ എന്ന് വിളിക്കുന്ന ഗോത്രവർഗ്ഗ മന്ത്രവാദികളുടെ മേൽനോട്ട്ത്തിലാണ് ആയുഹുസ്കാ ചികിൽസ നടത്തുന്നത്.[1]ആയഹുസ്ക കഴിക്കുന്നവർ ഒരു വ്യത്യസ്ത ബോധമണ്ഡലാവസ്ഥയിൽ പ്രവേശിക്കയും ആ അവസ്ഥയിൽ പലവിധമായ ആത്മീയ തിരിച്ചറിവുകൾ ഉണ്ടാവുന്നതായും അനുഭവസ്ഥർ പറയുന്നു[2]

ആയാഹുസ്കാ പാചകം ചെയ്യുന്നു. എക്കുഡോറിലെ നാപോ പ്രവിശ്യ


അവലംബങ്ങൾ[തിരുത്തുക]

  1. ഷമാനിസവും ആയഹുസ്കയുടെ ഉത്ഭവവും
  2. Gorman, Peter (2010). Ayahuasca in My Blood: 25 Years of Medicine Dreaming. ISBN 1452882908.
"https://ml.wikipedia.org/w/index.php?title=ആയഹുസ്കാ&oldid=2310964" എന്ന താളിൽനിന്ന് ശേഖരിച്ചത്