Jump to content

ആയഹുസ്കാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആമസോൺ വനാന്തരങ്ങളിലെ ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ പ്രചാരമുള്ള ഒരു മാനസികോത്തേജക പച്ചമരുന്നാണ് ആയുഹുസ്ക. ഇതിനെ യാഹേ എന്നും വിളിക്കുന്നു. ഇതുണ്ടാക്കുന്നത് ബനിസ്റ്ററിയോസ് കാപ്പി (eng: Banisteriopsis caapi) എന്ന ചെടിയുടെ വള്ളിയും ഡൈമീതേൽറ്റ്രിപ്റ്റാമിൻ (eng:dimethyltryptamine) അടങ്ങുന്ന ചില ചെടികളുടെ ഇലയും കൂടി ഇട്ട് തിളപ്പിച്ചാണ്. ഈ പാനീയം രോഗശമനത്തിനും, ആത്മീയ ഉത്തേജനത്തിനും ഉപയോഗിക്കപ്പെടുന്നു. ഷമാൻ എന്ന് വിളിക്കുന്ന ഗോത്രവർഗ്ഗ മന്ത്രവാദികളുടെ മേൽനോട്ട്ത്തിലാണ് ആയുഹുസ്കാ ചികിൽസ നടത്തുന്നത്.[1]ആയഹുസ്ക കഴിക്കുന്നവർ ഒരു വ്യത്യസ്ത ബോധമണ്ഡലാവസ്ഥയിൽ പ്രവേശിക്കയും ആ അവസ്ഥയിൽ പലവിധമായ ആത്മീയ തിരിച്ചറിവുകൾ ഉണ്ടാവുന്നതായും അനുഭവസ്ഥർ പറയുന്നു[2]

ആയാഹുസ്കാ പാചകം ചെയ്യുന്നു. എക്കുഡോറിലെ നാപോ പ്രവിശ്യ


അവലംബങ്ങൾ

[തിരുത്തുക]
  1. "ഷമാനിസവും ആയഹുസ്കയുടെ ഉത്ഭവവും". Archived from the original on 2013-08-29. Retrieved 2013-10-03.
  2. Gorman, Peter (2010). Ayahuasca in My Blood: 25 Years of Medicine Dreaming. ISBN 1452882908.
"https://ml.wikipedia.org/w/index.php?title=ആയഹുസ്കാ&oldid=4095982" എന്ന താളിൽനിന്ന് ശേഖരിച്ചത്