ഓറോ-ത്രീഡി
ഓറോ-ത്രീഡി എന്നത് അതിനൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഫോർമാറ്റാണ്.[1]
സാങ്കേതികവിദ്യ
[തിരുത്തുക]ഓറോ-ത്രീഡി പേര് പോലെതന്നെ ഇത് ത്രിമാനതലത്തിലുള്ളതാണ്. മൂന്ന് അടുക്കുകളായാണ് ഇതിൽ ശബ്ദം ക്രമീകരിച്ചിരിക്കുന്നത്. പ്രാന്തം, ഉയരം, അട്ടം എന്നിവയാണവ. 5.1 സറൗണ്ട് ശബ്ദത്തിൽ ഉപയോഗിക്കുന്ന സമാന്തരപാളിയിലാണ് ഈ അടുക്കുകൾ അടിസ്ഥാനമിട്ടിരിക്കുന്നത്. സാധാരണ ശബ്ദഘടനയുടെ മുകളിൽ നിന്നും ശ്രോതാക്കളെ മുഴുവൻ ആവരണം ചെയ്യുന്ന വിധത്തിലാണ് ഉയരം കൂടിയ മണ്ഡലം അഥവാ അടുക്ക് ഓറോ-ത്രീഡിയിൽ സൃഷ്ടിക്കപ്പെടുന്നത്. മറ്റു രണ്ടു അടുക്കുകളിലെയും ശബ്ദം ശ്രോതാക്കൾ ശ്രവിക്കുന്നത് ഇതിലൂടെയാണ്.
ശ്രവണഫോർമാറ്റുകൾ
[തിരുത്തുക]വിവിധ സ്റ്റാൻഡേർഡുകളുമായി ചേർന്ന് പോകുന്നതിനു വ്യത്യസ്ത ശ്രവണഫോർമാറ്റുകൾ ഓറോ-ത്രീഡിയോടൊപ്പം വരുന്നുണ്ട്:
ഹോം തീയേറ്റർ (ചെറിയ മുറികൾ): ഓറോ 9.1, ഓറോ 10.1
സിനിമ (വലിയ മുറികൾ): ഓറോ 11.1[2] , ഓറോ 13.1
ഹെഡ്ഫോണുകൾ: സ്വതന്ത്രയുപയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റ്
ചരിത്രം
[തിരുത്തുക]2005-ൽ ഗ്യാലക്സി സ്റ്റുഡിയോയുടെ സിഇഓ ആയ വിൽഫ്രെഡ് വാൻ ബാലെനാണ് ഓറോ-ത്രീഡിയും ഫോർമാറ്റുകളും വികസിപ്പിച്ചെടുത്തത്.