ഓറോ-ത്രീഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓറോ-ത്രീഡി എന്നത് അതിനൂതനസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഫോർമാറ്റാണ്.[1]

സാങ്കേതികവിദ്യ[തിരുത്തുക]

5.1-ഉം ഓറോ 11.1-ഉം തമ്മിലുള്ള താരതമ്യം

ഓറോ-ത്രീഡി പേര് പോലെതന്നെ ത്രിമാനതലത്തിലുള്ളതാണ്. മൂന്ന് അടുക്കുകളായാണ് ഇതിൽ ശബ്ദം ക്രമീകരിച്ചിരിക്കുന്നത്. പ്രാന്തം, ഉയരം, അട്ടം എന്നിവയാണവ. 5.1 സറൗണ്ട് ശബ്ദത്തിൽ ഉപയോഗിക്കുന്ന സമാന്തരപാളിയിലാണ് ഈ അടുക്കുകൾ അടിസ്ഥാനമിട്ടിരിക്കുന്നത്. സാധാരണ ശബ്ദഘടനയുടെ മുകളിൽ നിന്നും ശ്രോതാക്കളെ മുഴുവൻ ആവരണം ചെയ്യുന്ന വിധത്തിലാണ് ഉയരം കൂടിയ മണ്ഡലം അഥവാ അടുക്ക് ഓറോ-ത്രീഡിയിൽ സൃഷ്ടിക്കപ്പെടുന്നത്. മറ്റു രണ്ടു അടുക്കുകളിലെയും ശബ്ദം ശ്രോതാക്കൾ ശ്രവിക്കുന്നത് ഇതിലൂടെയാണ്.

ശ്രവണഫോർമാറ്റുകൾ[തിരുത്തുക]

വിവിധ സ്റ്റാൻഡേർഡുകളുമായി ചേർന്ന് പോകുന്നതിനു വ്യത്യസ്ത ശ്രവണഫോർമാറ്റുകൾ ഓറോ-ത്രീഡിയോടൊപ്പം വരുന്നുണ്ട്:

ഹോം തീയേറ്റർ (ചെറിയ മുറികൾ): ഓറോ 9.1, ഓറോ 10.1

സിനിമ (വലിയ മുറികൾ): ഓറോ 11.1[2] , ഓറോ 13.1

ഹെഡ്ഫോണുകൾ: സ്വതന്ത്രയുപയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റ്‌

ചരിത്രം[തിരുത്തുക]

2005-ൽ ഗ്യാലക്സി സ്റ്റുഡിയോയുടെ സിഇഓ ആയ വിൽഫ്രെഡ് വാൻ ബാലെനാണ് ഓറോ-ത്രീഡിയും ഫോർമാറ്റുകളും വികസിപ്പിച്ചെടുത്തത്.

അവലംബങ്ങൾ[തിരുത്തുക]

  1. "ഓറോ-ത്രീഡി".
  2. "ഓറോ 11.1".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓറോ-ത്രീഡി&oldid=2012418" എന്ന താളിൽനിന്ന് ശേഖരിച്ചത്