ഉള്ളടക്കത്തിലേക്ക് പോവുക

അതാനു ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atanu Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Atanu Das
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
Sport
കായികമേഖലArchery
 
മെഡലുകൾ
Men's archery
Representing  ഇന്ത്യ
World Championships
Silver medal – second place 2011 Legnica Men's Team
Bronze medal – third place 2013 Medellin MixedTeam
Silver medal – second place 2014 Poland MixedTeam
World Cup
Silver medal – second place 2014 Wroclaw Men's Team
Silver medal – second place 2014 Medellin Men's Team
Bronze medal – third place 2014 Medellin Mixed Team
Bronze medal – third place 2013 Medellin Mixed Team

ഒരു ഇന്ത്യൻ അമ്പെയ്ത്ത താരമാണ് അതാനു ദാസ്[1].അതാനു ദാസ് ഇന്ത്യയെ റികർവ് മെൻസ് ഇന്ട്യുവിജൽ വിഭാഗത്തിലും ടീം വിഭാഗത്തിലും പ്രതിനിധീകരിച്ചു മഒത്സരിച്ചിട്ടുണ്ട്.അദ്ദേഹം 2008-ൽ അന്താരാഷ്ട്രതലത്തിൽ തന്റെ അരങ്ങേറ്റം കുറിച്ചു[2].അതാനു ദാസിന്റെ നിലവിലെ അന്താരാഷ്ട്ര റാങ്കിങ് ഇരുപത്തിരണ്ട് ആണ്[3]

2013-ൽ കൊളംബിയയിൽ വച്ചു നടന്ന മിക്സഡ് ലോകകപ്പിൽ ദീപിക കുമാരിക്കൊപ്പം അതാനു ദാസിന് വെങ്കല മെഡൽ ലഭിച്ചു.അതാനു ദാസ് നിലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്,കൊൽക്കത്ത എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു[4].

അതാനു ദാസ് മിത്തു ദാ യുടെ കീഴിൽ പതിനാലാം വയസ്സിൽ അമ്പെയ്ത്ത് പരിശീലനം ആരംഭിച്ചു.2008-ൽ അതാനു കൊറിയൻ പരിശീലകനായ ലിം ചൗ വോങിന്റെ ശിക്ഷണത്തിൽ റ്റാറ്റാ ആർച്ചറി അക്കാദമിയിൽ പരിശീലനം ആരംഭിച്ചു.

മറ്റു നേട്ടങ്ങൾ

[തിരുത്തുക]
  • 2014-ൽ ഇന്ത്യയിൽ വച്ച് നടന്ന റികർവ് മെൻസ് ഇൻഡ്യുവിജൽ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ വെളളിമെഡൽ [5]
  • 2014-ൽ തായ്ലാണ്ടിൽ വച്ച് നടന്ന റികർവ് മെൻസ് ടീം,ഏഷ്യൻ ആർച്ചറി ഗ്രാൻഡ് പ്രിയിൽ വെങ്കലമെഡൽ. [with Rahul Banerjee and Binod Swansi][6]
  • 2013-ൽതായ്ലാണ്ടിൽ വച്ച നടന്ന റികർവ് മിക്സഡ് വിഭാഗത്തിൽ ഏഷ്യൻ ആർച്ചറി ഗ്രാൻഡ് പ്രീയിൽ വെങ്കലമെഡൽ [with Bombayla Devi Laishram].[6].
  • 2013-ൽ തായ്ലാണ്ടിൽ വച്ച് നടന്ന ഏഷ്യൻ ഗ്രാൻഡ് പ്രിയിൽ റികർവ് മെൻസ് ഇൻഡിവ്യുജൽ വിഭാഗത്തിൽ വെങ്കലമെഡൽ .[6]
  • 2011-ൽ ബംഗ്ലാദേശിലെ ധാക്കയിൽ വച്ച് നടന്ന മൂന്നാമത് ഏഷ്യൻ ഗ്രാൻഡ് പ്രീയിൽ റികർവ് മിക്സഡ് വിഭാഗത്തിൽ സ്വർണ്ണം.[with Rimil Buriuly]. [7]
  • 2011-ൽ ബംഗ്ലാദേശിലെ ധാക്കയിൽ വച്ച് നടന്ന മൂന്നാമത് ഏഷ്യൻ ഗ്രാൻഡ് പ്രീയിൽ റികർവ് മെൻസ് ടീം വിഭാഗത്തിൽ വെങ്കലം[7]
  • 2011-ൽ ബംഗ്ലാദേശിലെ ധാക്കയിൽ വച്ച് നടന്ന മൂന്നാമത് ഏഷ്യൻ ഗ്രാൻഡ് പ്രീയിൽ റികർവ് മെൻസ് ഇൻഡ്യുവിജൽ വിഭാഗത്തിൽ സ്വർണ്ണം[7][8]
  • 2011-ൽ ജംഷഡ്പൂറിൽ വച്ച് നടന്ന മുപ്പത്തിനാലാമത് നാഷണൽ ഗെയിംസിൽ റികർവ് മെൻസ് വിഭാഗത്തിൽ സ്വർണ്ണം.[9]
  • 2011-ൽ വിജയവാഡയിൽ വച്ച് നടന്ന മുപ്പത്തൊന്നാമത് സഹാറ നാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പിൽ റികർവ് മെൻസ് വിഭാഗത്തിൽ വെങ്കലം
  • 2011-ൽ പോളണ്ടിൽ വച്ച് നടന്ന യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ റികർവ് ജൂനിയർ മെൻസ് വിഭാഗത്തിൽ വെളളി.[7]
  • 2010-ൽ ഡൽഹിയിൽ വച്ച് നടന്ന മുപ്പത്തിമൂന്നാമത് നാഷണൽ ആർച്ചറി ചാമ്പ്യൻഷിപ്പിൽ റികർവ് ബോയ്സ് ടീമിൽ സ്വർണ്ണം.

അവലംബം=

[തിരുത്തുക]
  1. "World Archery - Atanu Das". World Archery Federation. Retrieved 3 November 2015.
  2. "Atanu Das". World Archery. Retrieved 2015-11-03.
  3. "World Ranking | World Archery". World Archery. Retrieved 2015-11-26.
  4. "Bharat Petroleum Corporation Directors Report | Bharat Petroleum Corporation Ltd Directors Report". economictimes.indiatimes.com. Retrieved 2015-11-26.
  5. "National archery: Maiden title for Dindor". The Hindu (in ഇംഗ്ലീഷ്). 2014-10-19. ISSN 0971-751X. Retrieved 2015-11-03.
  6. 1 2 3 Minded, Sports. "The Southeast Asian Games - News: 1st Asian Archery Grand Prix (World Ranking Tournament)". Retrieved 2015-11-26.
  7. 1 2 3 4 "Indian Archery". www.indianarchery.info. Retrieved 2015-11-03.
  8. "International Achievements : Archery Association of India". www.indianarchery.info. Retrieved 2015-11-26.
  9. "Indian Archery". www.indianarchery.info. Retrieved 2015-11-03.
"https://ml.wikipedia.org/w/index.php?title=അതാനു_ദാസ്&oldid=3651351" എന്ന താളിൽനിന്ന് ശേഖരിച്ചത്