ആസ്​പിൻവാൾ ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aspinwall എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആസ്​പിൻവാൾ ഹൗസ്
ആസ്​പിൻവാൾ ഹൗസ് മുഴുവൻ മുൻവശം
Aspinwall-Willington-Island-Cochin

1867-ൽ ഇംഗ്ലീഷുകാരുടെ വാസ്തുശില്പ ശൈലിയിൽ കൊച്ചി തീരത്തു നിർമിച്ച കെട്ടിടമാണ് ആസ്​പിൻവാൾ ഹൗസ്[1]. സുഗന്ധ വ്യഞ്ജനങ്ങളുടെയും തേയില, റബ്ബർ എന്നിവയുടെ കയറ്റുമതി നടത്തിയിരുന്ന ആസ്​പിൻവാൾ കമ്പനിയുടെ കൊച്ചി ആസ്ഥാനമായിരുന്നിവിടം. നിരവധി ഓഫീസ് കെട്ടിടങ്ങളും പണ്ടകശാലകളും ഒരു ബംഗ്ലാവും ഇവിടുണ്ട്. കേരളത്തിൽ നിന്ന് കയറും സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം കയറ്റുമതി ചെയ്തിരുന്ന കമ്പനിയുടെ ഓഫീസും കപ്പൽത്തുറയും ലബോറട്ടറിയും ഗോഡൗണുമെല്ലാമായിരുന്നു ഇവിടം. 2012 ലെയും 2014 ലെയും 2016 ലെയും കൊച്ചി-മുസിരിസ് ബിനാലെകളുടെ മുഖ്യ വേദിയാണ് ഇത്.

സ്ഥാനം[തിരുത്തുക]

മട്ടാഞ്ചേരിയിലേക്കു പോകുന്ന വഴി ഫോർട്ട് കൊച്ചിയിലാണിത്.

അവലംബം[തിരുത്തുക]

  1. ആസ്‍പിൻവാൾ വെബ്‍സൈറ്റ്, ആസ്പിൻവാൾ കമ്പനിയെപ്പറ്റി.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആസ്​പിൻവാൾ_ഹൗസ്&oldid=2500917" എന്ന താളിൽനിന്ന് ശേഖരിച്ചത്