ആര്യ അന്തർജ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arya Antharjanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതപങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം. (1917 - 2002 ജനുവരി 3) ആദ്യകാലത്ത് സാമൂഹ്യപരിഷ്കരണരംഗത്തും പിന്നീട് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും പൂർണ്ണസമപ്രവർത്തകനെന്ന നിലയിൽ ഇ.എം.എസ്. സജീവമായിരുന്നപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റിയ ആര്യ, നേതാവെന്ന നിലയിൽ അദ്ദേഹത്തിന് വളരുവാനുള്ള സാഹചര്യമൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. [1]

ജീവിത രേഖ[തിരുത്തുക]

തെക്കേടത്ത് ഇല്ലത്ത് രാമൻ ഭട്ടതിരിപ്പാടിന്റെയും നീലി അന്തർജ്ജനത്തിന്റെയും മകളായി കോട്ടയം ജില്ലയിലെ കുടമാളൂരിലെ തെക്കേടത്തു മന ഇല്ലത്തിലാണ് ആര്യ അന്തർജ്ജനം ജനിച്ചത്. യാഥാസ്ഥിതികത്തിന്റെ നിഴലിൽ വളർന്ന കാരണം കടുത്ത ഏകാന്തതയായിരുന്നു സഹവാസം, സ്കൂൾ വിദ്യാഭ്യാസം ലഭിക്കാൻ അന്നത്തെ സമുദായ സാഹചര്യങ്ങൾ അനുവദിച്ചിരുന്നില്ല. സഹോദരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് ഇ.എം.എസുമായുള്ള ഇദ്ദേഹത്തിന്റെ വിവാഹത്തിന് മുൻകൈയ്യെടുത്തത്. അക്കാലത്ത്, യോഗക്ഷേമ സഭയെന്ന നമ്പൂതിരി സമുദായ പരിഷ്കരണപ്രസ്ഥാനത്തിന്റെയും വിധവാ പുനർവിവാഹമെന്ന ആശയത്തിന്റെയും വ്യക്താവായിരുന്നു ഇ.​എം.എസ്സ്. ഇത്തരമൊരാളുമായുള്ള ആര്യയുടെ വിവാഹം ബന്ധുക്കളുടെ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിരുന്നു. കേരള ചരിത്രത്തിലെ ശ്രദ്ധേയരായ ദമ്പതികളായിരുന്നു ഇ.എം.എസും - ആര്യ അന്തർജ്ജനവും [2] ഇവർക്ക് നാല് മക്കളുണ്ടായിരുന്നു. ഇ.എം.എസിന്റെ മരണശേഷം നാലുവർഷം ജീവിച്ച ആര്യ അന്തർജ്ജനം 2002 ജനുവരി 3-ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

അവലംബം[തിരുത്തുക]

  1. ആര്യക്ക് കണ്ണീരോടെ വിട - ദി ഹിന്ദു
  2. ഏകയായ് ആര്യ - വൺ ഇന്ത്യ
"https://ml.wikipedia.org/w/index.php?title=ആര്യ_അന്തർജ്ജനം&oldid=2672735" എന്ന താളിൽനിന്ന് ശേഖരിച്ചത്