അരീജ് സറൂഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Areej Zarrouq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുഡാനീസ് ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമാണ് അരീജ് തയ്‌സീർ സറൂഖ്. അവർ സുഡാനിലെ പരിശീലനവും നിർമ്മാണവും പ്രൊമോഷനും പ്രോത്സാഹിപ്പിക്കുന്ന ഒരു സ്വതന്ത്ര സാംസ്കാരിക പ്ലാറ്റ്ഫോമായ ഖാർത്തൂമിലെ സുഡാൻ ഫിലിം ഫാക്ടറിയിലെ[1] അംഗമാണ്.

സിറ്റി യൂണിവേഴ്‌സിറ്റി കെയ്‌റോയിൽ നിന്ന് മീഡിയ സ്റ്റഡീസിൽ സറൂഖ് ബിഎ നേടി.[2] കാർട്ടൂമിലെ ഒരു കൂട്ടം സുഡാനീസ് പെൺകുട്ടികളുടെ ജീവിതത്തിലെ ഒരു ദിവസം പരിശോധിക്കുന്ന അവരുടെ ഹ്രസ്വ ഡോക്യുമെന്ററി ഫിലിം ഓറഞ്ച് ടിന്റ് (2010), കാർട്ടൂമിലെ ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്.[3]അത് അവരുടെ പാരമ്പര്യേതര വീക്ഷണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു.[4]

അവലംബം[തിരുത്തുക]

  1. "About Sudan Film Factory SFF". www.siff-sd.com. Retrieved 2019-11-20.
  2. Sharjah Art Foundation: Areej Zarouq
  3. "سودان فيلم فاكتوري - فيلموغرافيا - Goethe-Institut Sudan". www.goethe.de. Retrieved 2019-11-20.
  4. Yassir Haroon, New Sudanese Documentary Films Archived 2018-10-28 at the Wayback Machine., Sudan Tribune, Issue 12.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരീജ്_സറൂഖ്&oldid=3801179" എന്ന താളിൽനിന്ന് ശേഖരിച്ചത്