Jump to content

അജ്ഞേയതാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agnosticism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൈവം(ദൈവങ്ങൾ) നിലനിൽക്കുന്നുണ്ടോ അതോ ഇല്ലയോ എന്നത് അജ്ഞേയമാണ്(unknown) എന്ന വാദത്തെ അജ്ഞേയതാവാദം എന്നു പറയുന്നു.സാമാന്യമായി പറയുകയാണെങ്കിൽ ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിയ്ക്ക് തെളിയിക്കാനാവുന്നില്ല എന്നു കരുതുന്നവരാണ് അജ്ഞേയതാവാദികൾ.[1] ആസ്തികവാദികൾ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികർ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു.എന്നാൽ അജ്ഞേയതാവാദികൾ ഈ രണ്ടു വാദങ്ങളും തെളിയിക്കാൻ പറ്റില്ല എന്നു വിശ്വസിക്കുന്നു.അജ്ഞേയതാവാദികളിൽ തന്നെ നാസ്തിക അജ്ഞേയതാവാദികൾ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നൽ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരാണ്.എന്നാൽ ആസ്തിക അജ്ഞേയതാവാദികൾ ദൈവത്തിൽ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്.

അജ്ഞേയതാവാദം എന്ന അർഥത്തിൽ `അഗ്നോസ്റ്റിസിസം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1869 ൽ പ്രസിദ്ധ ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ടി.എച്ച്.ഹക്‌സ്‌ലിയായിരുന്നു.എങ്കിലും റിഗ്വേദത്തിൽ ഇതേ പറ്റി പരാമർശിക്കുന്നുണ്ട്.ചാർവാകന്മാരിലും ബൗദ്ധന്മാരിലും അജ്ഞേയതാവാദികളുണ്ടായിരുന്നു.ആധുനികതത്വചിന്തകരിൽ പ്രമുഖരായ രണ്ട് അജ്ഞേയതാവാദികൾ ജർമൻ ദാർശനികനായ ഇമ്മാനുവേൽ കാന്റും അമേരിക്കൻ തത്ത്വശാസ്ത്രജ്ഞനായ സന്തായനയുമാകുന്നു.

ടി.എച് .ഹക്സിലി

വിവിധ തരം അജ്ഞേയതാവാദങ്ങൾ

[തിരുത്തുക]
നാസ്തിക അജ്ഞേയതാവാദം (Agnostic atheism)
ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നാൽ ഉണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ല എന്ന വാദം.
ആസ്തിക അജ്ഞേയതാവാദം (Agnostic theism)
ദൈവത്തിൽ വിശ്വസിക്കുകയും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്ന വാദം
ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദം (Apathetic or pragmatic agnosticism)
ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദം.
ദൃഢ അജ്ഞേയതാവാദം (Strong agnosticism)
ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിർണയിക്കാനാവില്ല എന്ന വാദം.
മൃദു അജ്ഞേയതാവാദം (Weak agnosticism)
ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോൾ നിർണയിക്കാനാവില്ല എങ്കിലും ഭാവിയിൽ സാധിച്ചേക്കാം എന്ന വാദം.

അവലംബം

[തിരുത്തുക]
  1. Carroll, Robert (2009-02-22). "agnosticism". The Skeptic's Dictionary. skepdic.com. Retrieved 2011-02-02.

പുറത്തേക്കുള്ള കണ്ണികൾ=

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അജ്ഞേയതാവാദം&oldid=3864094" എന്ന താളിൽനിന്ന് ശേഖരിച്ചത്