അസറ്റ്ലീൻ
| Names | |
|---|---|
| IUPAC name
Ethyne | |
| Systematic IUPAC name
Ethyne[1] | |
| Identifiers | |
3D model (JSmol) |
|
| ChEBI | |
| ChEMBL | |
| ChemSpider | |
| ECHA InfoCard | 100.000.743 |
| KEGG | |
| UNII | |
| UN number | 1001 (dissolved) 3138 (in mixture with ethylene and propylene) |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C2H2 | |
| Molar mass | 26.038 g·mol−1 |
| സാന്ദ്രത | 1.097 g/L = 1.097 kg/m3 |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | −84 °C (−119 °F; 189 K) |
| slightly soluble | |
| Acidity (pKa) | 25[2] |
| Structure | |
| Linear | |
| Thermochemistry | |
Std molar entropy (S⦵298) |
201 J·mol−1·K−1 |
Std enthalpy of formation (ΔfH⦵298) |
+226.88 kJ/mol |
| Hazards | |
| NFPA 704 (fire diamond) | |
| 300 °C (572 °F; 573 K) | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
അസറ്റ്‌ലീൻ ശാസ്ത്രീയ നാമം : ശാസ്ത്രീയ നാമം : ഈഥൈൻ ( Ethyne ) എന്നത് C2H2എന്ന രാസ സൂത്രത്തിൽ അറിയപ്പെടുന്ന ഒരു സംയുക്തമാണ്.ഈ ഹൈഡ്രോ കാർബൺ , ഏറ്റവും ലളിതമായ ആൽക്കൈൻ ആണു . ഈ നിറമില്ലാത്ത വാതകം ഇന്ധനം ആയി ഉപയോഗിക്കുന്നു. സാധാരണ ആയി മണം ഇല്ലാത്ത വാതകം ആണിത്. എങ്കിലും വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈഥൈനു മണം ഉണ്ടായിരുക്കും. അതിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങൾ കാരണമാണ് മണം ഉണ്ടാകുന്നത്.[3]
ആൽക്കൈൻ എന്ന നിലയിൽ അസറ്റ്‌ലീൻ അപൂരിതമാണ്. ത്രിബന്ധനം വഴി രണ്ടു കാർബൺ ആറ്റങ്ങൾ ബന്ധിച്ചിരിക്കുന്നു.
കണ്ടെത്തുന്നു
[തിരുത്തുക]എഡ്മണ്ട് ഡേവി ആണ് 1836 ഇൽ അസറ്റ്ലീൻ കണ്ടുപിടിക്കുന്നത്. അദ്ദേഹം ഇതിനെ "പുതിയ ഒരു ഹൈഡ്രജൻ കാർബറേറ്റ് " എന്നാണു വിളിച്ചത് . ഇതിനെ അസറ്റ്ലീൻ എന്ന പേര് നൽകിയത് 1860 ഇൽ ഫ്രഞ്ച് രസതന്ത്രജ്ഞൻ ആയ മാർസെലിൻ ബെര്ത്തെലോട്ട് ആയിരുന്നു. ഓർഗാനിക് സംയുക്തങ്ങൾ ആയ മെഥനൊൾ , എഥനോൾ തുടങ്ങിയവയെ ചൂടുള്ള ട്യൂബിൽ കൂടെ കടത്തിയാണ് മാർസെലിൻ , അസറ്റ്ലീൻ നിർമ്മിച്ചത് . ഇദ്ദേഹം പിന്നീട് ഒരു കാർബൺ ആർക്ക് ലൂടെ ഹൈഡ്രജൻ കടത്തിവിട്ടു കൊണ്ട് നേരിട്ട് അസറ്റ്ലീൻ നിർമിച്ചു .
വ്യാവസായിക ഉൽപാദനം
[തിരുത്തുക]ഇന്ന് അസറ്റ്‌ലീൻ നിർമ്മിക്കുന്നത് മീഥേൻ ന്റെ ഭാഗിക ജ്വലനം വഴിയാണ്. ഹൈഡ്രോ കാർബണുകളെ ക്രാക്കിങ് നടത്തിയും അസറ്റ്‌ലീൻ നിർമ്മിക്കാറുണ്ട് .അങ്ങനെ ഉള്ള രാസ പ്രവർത്തനത്തിന്റെ ഉപോല്പ്പന്നമാണ് ഇത്.
വ്യാവസായിക ഉപയോഗം
[തിരുത്തുക]അസറ്റ്‌ലീൻ വ്യാപകമായി ഉപയോഗിക്കുന്നത് വെൽഡിങ്ങ് , കട്ടിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് . വലിയ കപ്പലുകൾ വരെ പൊളിക്കുവാൻ അസറ്റ്‌ലീൻ ഉപയോഗിക്കുന്നു [4] . അസറ്റ്‌ലീൻ , ഓക്സിജന്റെ സാന്നിധ്യത്തിൽ ജ്വലിക്കുമ്പോൾ 3300 °C താപം ഉണ്ടാകുന്നു. സാധാരണ ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ ഏറ്റവും ചൂട് കൂടുതൽ ഉണ്ടാക്കുന്നത് ഈ ഓക്സാഅസറ്റ്‌ലീൻ ആണ്.[5]
അവലംബം
[തിരുത്തുക]- ↑ Acyclic Hydrocarbons. Rule A-3. Unsaturated Compounds and Univalent Radicals, IUPAC Nomenclature of Organic Chemistry
- ↑ , Gas Encyclopaedia, Air Liquide
- ↑ Compressed Gas Association (1995) Material Safety and Data Sheet – Acetylene Archived 2012-07-11 at the Wayback Machine.
- ↑ National Geographic Magazine, May 2014,Page 104-106
- ↑ "Acetylene". Products and Supply > Fuel Gases. Linde. Archived from the original on 2018-01-12. Retrieved November 30, 2013.
