Jump to content

പരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abscess എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരു
മറ്റ് പേരുകൾLatin: abscessus
Five-day-old inflamed epidermal inclusion cyst. The black spot is a keratin plug which connects with the underlying cyst.
സ്പെഷ്യാലിറ്റിപകർച്ചവ്യാധി, ഡെർമറ്റോളജി
ലക്ഷണങ്ങൾചുവന്ന തിണർപ്പ്, വേദന, കൂടിയ താപനില, വീക്കം
കാരണങ്ങൾബാക്ടീരിയ, പരാദം
ഡയഗ്നോസ്റ്റിക് രീതിഅൾട്രാ സൗണ്ട് വൈദ്യ പരിശോധന, സി.ടി സ്കാൻ

ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് കുരു അഥവാ പരു. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണർപ്പ്, നീർവീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടർന്നിട്ടുണ്ടാവാം[1],[2]. രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങൾ ഒരു ഭാഗത്ത് തന്നെ പ്രവർത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്[3],[1],[4] രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവർത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.

ചികിത്സ

[തിരുത്തുക]

പരു തുറന്ന് മാലിന്യങ്ങളെ നീക്കം ചെയ്ത ശേഷം ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം[5],[6].

അവലംബം

[തിരുത്തുക]
  1. 1.0 1.1 Elston, Dirk M. (2009). Infectious Diseases of the Skin. London: Manson Pub. p. 12. ISBN 9781840765144. Archived from the original on 2017-09-06.
  2. Marx, John A. Marx (2014). "Dermatologic Presentations". Rosen's emergency medicine : concepts and clinical practice (8th ed.). Philadelphia, PA: Elsevier/Saunders. pp. Chapter 120. ISBN 1455706051.
  3. Cox, Carol Turkington, Jeffrey S. Dover; medical illustrations, Birck (2007). The encyclopedia of skin and skin disorders (3rd ed.). New York, NY: Facts on File. p. 1. ISBN 9780816075096. Archived from the original on 2017-09-06.{{cite book}}: CS1 maint: multiple names: authors list (link)
  4. Marx, John A. Marx (2014). "Skin and Soft Tissue Infections". Rosen's emergency medicine : concepts and clinical practice (8th ed.). Philadelphia, PA: Elsevier/Saunders. pp. Chapter 137. ISBN 1455706051.
  5. American College of Emergency Physicians, "Five Things Physicians and Patients Should Question", Choosing Wisely: an initiative of the ABIM Foundation, American College of Emergency Physicians, archived from the original on March 7, 2014, retrieved January 24, 2014 {{citation}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  6. Vermandere, M; Aertgeerts, B; Agoritsas, T; Liu, C; Burgers, J; Merglen, A; Okwen, PM; Lytvyn, L; Chua, S; Vandvik, PO; Guyatt, GH; Beltran-Arroyave, C; Lavergne, V; Speeckaert, R; Steen, FE; Arteaga, V; Sender, R; McLeod, S; Sun, X; Wang, W; Siemieniuk, RAC (6 February 2018). "Antibiotics after incision and drainage for uncomplicated skin abscesses: a clinical practice guideline". BMJ (Clinical research ed.). 360: k243. PMC 5799894. PMID 29437651.
"https://ml.wikipedia.org/w/index.php?title=പരു&oldid=3903689" എന്ന താളിൽനിന്ന് ശേഖരിച്ചത്