a.out
എക്സ്റ്റൻഷൻ | none, .o, .so |
---|---|
വികസിപ്പിച്ചത് | AT&T |
ഫോർമാറ്റ് തരം | ബൈനറി, എക്സിക്യൂട്ടബിൾ, ഒബ്ജക്ട് കോഡ്, ഷെയേർഡ് ലൈബ്രറികൾ |
പഴയ യുണിക്സ് സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ എക്സിക്യൂട്ടബിളിനായും പുതിയവയിൽ ഷെയേർഡ് ലൈബ്രറികൾക്കായും ഉപയോഗിക്കുന്ന ഫയൽ തരമാണ് a.out. ഡെന്നിസ് റിച്ചി അദ്ദേഹത്തിന്റെ പ്രബന്ധമായ ദ് ഡവലപ്മെന്റ് ഓഫ് സി. ലാംഗ്വേജിൽ Archived 2015-02-19 at the Wayback Machine. പറഞ്ഞിരിക്കുന്നത് പ്രകാരം a.out എന്നത് അസംബ്ലർ ഔട്ട്പുട്ട് എന്നതിനെ സൂചിപ്പിക്കുന്നു. ചില കമ്പൈലറുകളിലും ലിങ്കറുകളിലും അവയുടെ ഔട്ട്പുട്ടുകൾ a.out തരത്തിൽ അല്ലെങ്കിൽ പോലും ഇത് അവയുടെ സ്വതേയുള്ള ഔട്ട്പുട്ട് ഫയൽ നാമമായി വിരാചിക്കുന്നു. കെൻ തോംസന്റെ പിഡിപി-7(PDP-7)അസംബ്ലറിൽ നിന്ന് ലഭിക്കുന്ന ഔട്ട്‌പുട്ടിന്റെ ഫയൽ നാമമായ "അസംബ്ലർ ഔട്ട്‌പുട്ടിന്റെ" ഒരു സംക്ഷിപ്ത രൂപമാണിത്. [1]
സൃഷ്ടിച്ച ഫയലുകൾ യഥാർത്ഥത്തിൽ a.out ഫോർമാറ്റിലല്ലെങ്കിലും, ഔട്ട്‌പുട്ട് നാമമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിൽ, ചില കംപൈലറുകളും ലിങ്കറുകളും സൃഷ്‌ടിച്ച എക്‌സിക്യൂട്ടബിളുകളുടെ സ്ഥിര ഔട്ട്‌പുട്ട് ഫയൽ നാമമായി "a.out" നിലനിൽക്കും.[2]
ലിനക്സ് കേർണൽ പതിപ്പ് 5.19-ൽ a.out ഫോർമാറ്റിനുള്ള പിന്തുണ നീക്കം ചെയ്തു.[3]
അവലംബം
[തിരുത്തുക]- ↑ Ritchie (1993) : "Thompson's PDP-7 assembler outdid even DEC's in simplicity; it evaluated expressions and emitted the corresponding bits. There were no libraries, no loader or link editor: the entire source of a program was presented to the assembler, and the output file—with a fixed name—that emerged was directly executable. (This name, a.out, explains a bit of Unix etymology; it is the output of the assembler. Even after the system gained a linker and a means of specifying another name explicitly, it was retained as the default executable result of a compilation.)"
- ↑ Wood, Rupert (8 April 2002). "What to do with a.out". mailing list.
- ↑ "A way out for a.out [LWN.net]". lwn.net. Retrieved 12 September 2022.