Jump to content

എ.കെ. രാമാനുജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.K. Ramanujan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.കെ. രാമാനുജൻ
പ്രമാണം:A.K.RamanujanPic.jpg
ജനനം(1929-03-16)16 മാർച്ച് 1929
Mysore, Kingdom of Mysore, British India
മരണം13 ജൂലൈ 1993(1993-07-13) (പ്രായം 64)
Chicago, Illinois, United States
ഭാഷEnglish, Tamil and Kannada
ദേശീയതIndian
വിദ്യാഭ്യാസംPhD. in Linguistics
പഠിച്ച വിദ്യാലയംIndiana University

University of Mysore

Deccan College
ശ്രദ്ധേയമായ രചന(കൾ)The Striders; Second Sight
അവാർഡുകൾMacArthur Fellowship, Sahitya Akademi Award and Padma Shree
എ.കെ. രാമാനുജൻ

കർണാടകത്തിലെ മൈസൂരു സ്വദേശിയായ മതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ് അത്തിപ്പെട്ട് കൃഷ്ണസ്വാമി എന്ന എ.കെ. രാമാനുജൻ (1929-1993). അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ചിക്കാഗോ സർവകലാശാലയിൽ അധ്യാപകനായി ജോലിചെയ്ത ഇദ്ദേഹം ഇന്ത്യൻ ക്ലാസിക്കൽ സാഹിത്യത്തിലെ ആധികാരിക ശബ്ദങ്ങളിലൊന്നായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

മൈസൂർ സർവ്വകലാശാലയിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്ന അട്ടിപ്പട്ട് അസുരി കൃഷ്ണസ്വാമിയുടെ മകനായി മൈസൂരിൽ 16 മാർച്ച് 1929 ന് ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛന് ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും സാഹിത്യത്തിലും അഗാധതാത്പര്യമുണ്ടായിരുന്നു. ഇംഗ്ലീഷ്, കന്നട, സംസ്കൃതം ഭാഷകളിലെ പുസ്തകങ്ങൾ നിറഞ്ഞ ഒരു ഗ്രന്ഥശാല വീട്ടിൽ ഉണ്ടായിരുന്നു. കന്നട, തമിഴ് ഭാഷകളിൽ പരന്ന വായനയുടെ പശ്ചാത്തലമുണ്ടായിരുന്ന അമ്മ, സാധാരണക്കാരിയെങ്കിലും ആശയവൈവിദ്ധ്യങ്ങൾക്കിടയിൽ പകച്ചു പോകാത്തവളായിരുന്നു. [1]

"കഥ പറയൽ" (telling tales) എന്ന ലേഖനത്തിൽ രാമാനുജൻ "അച്ഛൻ ഭാഷകളും", "അമ്മ മൊഴികളും" മുഴങ്ങിക്കേട്ടിരുന്ന മൈസൂറിലെ മൂന്നു നിലകളുള്ള വീട്ടിലെ തന്റെ ബാല്യത്തെ ഇങ്ങനെ അനുസ്മരിക്കുന്നു:-

മാതാപിതാക്കളും ബാല്യത്തിലെ ചുറ്റുപാടുകളും തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് രാമാനുജൻ പിന്നീട് "ആത്മചിത്രം"(സെൽഫ് പോർട്രെയിറ്റ്) എന്ന കവിതയിൽ എഴുതിയിട്ടുണ്ട്.

മാരിമല്ലപ്പ ഹൈസ്കൂളിലും മൈസൂർ മഹാരാജാ കോളേജിലും പഠിച്ചു. 1959 -62 കാലത്ത് ഇൻഡ്യാന യൂണിവേഴ്സിറ്റിയിലെ ഫുൾ ബ്രൈറ്റ് സ്കോളറായി, ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. 1962 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി, മുപ്പതു വർഷത്തോളം അവിടെ പ്രവർത്തിച്ചു.സൗത്ത് ഏഷ്യൻ ഭാഷകളും നാഗരികതകളും വകുപ്പിന്റെ ചെയർമാനായി പ്രവർത്തിച്ചു. ഹാർവാർഡ്, വിസ്കോൺസിൻ, മിഷിഗൻ, കാലിഫോർണിയ തുടങ്ങി നിരവധി സർവ്വകലാശാലകളിൽ പഠിപ്പിച്ചു. ചിക്കാഗോ സർവ്വകലാശാലയിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രോഗ്രാം തുടങ്ങാൻ നേതൃത്ത്വം നൽകി.

വിവാദം

[തിരുത്തുക]

എ കെ രാമാനുജന്റെ "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ" എന്ന പ്രബന്ധം ഹി­ന്ദു­മ­ത­വി­കാ­ര­ത്തെ വ്ര­ണ­പ്പെ­ടു­ത്തു­ന്നു എന്ന കാ­ര­ണ­ത്താൽ ഡൽഹി സർവകലാശാലയിലെ ബിഎ രണ്ടാം വർഷ സിലബസിൽനിന്ന് എടുത്തുമാറ്റാനുള്ള അക്കാദമിക് കൗൺസിലിന്റെ തീരുമാനം വലിയ വിവാദം ക്ഷണിച്ചു വരുത്തി[3][4]. കൗൺസിലിലെ 120 അംഗങ്ങളിൽ ഒമ്പത് പേർമാത്രമാണ് പ്രബന്ധത്തിന് അനുകൂലമായ നിലപാടെടുത്തത്. തുടർന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം സിലബസിൽ നിന്ന് നീക്കംചെയ്യാൻ സർവകലാശാല ഉത്തരവിറക്കി.[5] 1987 ൽ പി­റ്റ്സ്‌­ബർ­ഗ് യൂ­ണി­വേ­ഴ്സി­റ്റി­യിൽ നട­ന്ന കോൺ­ഫ­റൻ­സിൽ എ.­കെ. രാ­മാ­നു­ജൻ അവ­ത­രി­പ്പി­ച്ച പ്ര­ബ­ന്ധ­മാ­ണ് "ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഓൺ ട്രാൻസ്ലേഷൻ". ഇന്ത്യ­യി­ലും തെ­ക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലെ പല രാ­ജ്യ­ങ്ങ­ളി­ലും പ്ര­ചാ­ര­ത്തി­ലു­ള്ള രാ­മാ­യ­ണ­ങ്ങ­ളു­ടെ വൈ­വി­ധ്യ­ങ്ങ­ളെ­യും വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും പറ്റി പരാ­മർ­ശി­ക്കു­ന്ന­തി­ലൂ­ടെ ഈ ഇതി­ഹാ­സ­കാ­വ്യ­ത്തി­ന്റെ വ്യാ­ഖ്യാ­ന­ങ്ങ­ളെ­ക്കു­റി­ച്ച് കൃ­ത്യ­മായ അറി­വു നൽ­കു­ന്നു­. ഭൂ­മി­ശാ­സ്ത്ര­പ­ര­മായ പ്ര­ത്യേ­ക­ത­കൾ­ക്കും സാ­മൂ­ഹിക സാ­ഹ­ച­ര്യ­ങ്ങൾ­ക്കും അനു­സൃ­ത­മാ­യി രചി­ക്ക­പ്പെ­ട്ട ഈ ഗ്ര­ന്ഥ­ങ്ങ­ളെ­യെ­ല്ലാം തന്നെ രാ­മാ­യ­ണ­സാ­ഹി­ത്യ­ശാ­ഖ­യി­ലെ വി­ല­പ്പെ­ട്ട സം­ഭാ­വ­ന­ക­ളാ­യി അദ്ദേ­ഹം കണ­ക്കാ­ക്കു­ന്നു. വ്യ­ത്യ­സ്‌­ത ആഖ്യാ­ന­ങ്ങ­ളിൽ ഒരേ ­ക­ഥ തന്നെ പല­രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചും പല രൂ­പ­ത്തി­ലും സ്വ­ഭാവ വി­ശേ­ഷ­ങ്ങ­ളി­ലും കഥാ­പ­ത്ര­ങ്ങൾ വരു­ന്ന­തി­നെ­ക്കു­റി­ച്ചും രാ­മാ­നു­ജൻ പ്ര­ബ­ന്ധ­ത്തിൽ വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു­.[6]

കൃതികൾ

[തിരുത്തുക]

പ്രാചീന തമിഴ് ക്ലാസിക് കൃതികളുടെയും മധ്യ കാലത്തെ കന്നഡ കൃതികളുടെയും തർജ്ജമകൾ

തർജ്ജമകളും സാഹിത്യ പഠനങ്ങളും
  • The Interior Landscape: Love Poems from a Classical Tamil Anthology, 1967
  • Speaking of Siva, 1973
  • The Literatures of India. Edited with Edwin Gerow. Chicago: University of Chicago Press, 1974
  • Hymns for the Drowning, 1981
  • Poems of Love and War. New York: Columbia University Press, 1985
  • Folktales from India, Oral Tales from Twenty Indian Languages, 1991
  • "Is There an Indian Way of Thinking?" in India Through Hindu Categories, edited by McKim Marriott, 1990
  • When God Is a Customer: Telugu Courtesan Songs by Ksetrayya and Others (with Velcheru Narayana Rao and David Shulman), 1994
  • A Flowering Tree and Other Oral Tales from India, 1997
കവിത, കഥ, നാടകം
  • The Striders. London: Oxford University Press, 1966
  • Hokkulalli Huvilla, No Lotus in the Navel. Dharwar, 1969
  • Relations. London, New York: Oxford University Press, 1971
  • Selected Poems. Delhi: Oxford University Press, 1976
  • Samskara. (translation of U R Ananthamurthy's novel) Delhi: Oxford University Press, 1976
  • Mattu Itara Padyagalu and Other Poems. Dharwar, 1977
  • Second Sight. New York: Oxford University Press, 1986

എ.കെ. രാമാനുജന്റെ മൂന്നു കന്നഡ കവിതാ സമാഹാരങ്ങളും ഒരു നോവെല്ലയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (1976)
  • മാക് ആർതർ പ്രൈസ് ഫെല്ലോഷിപ്പ്(19830

അവലംബം

[തിരുത്തുക]
  1. 1.0 1.1 എ.കെ.രാമാനുജന്റെ ലേഖങ്ങളുടെ സമാഹാരം, ഓക്സ്ഫോർഡ് സർവകലാശാലാ പ്രെസ്, ആമുഖം, എഡ്‌വേഡ് ധിമ്മോക്കും കൃഷ്ണ രാമാനുജനും ചേർന്നെഴുതിയ അനുസ്മരണ
  2. എ.കെ.രാമാനുജന്റെ ലേഖങ്ങളുടെ സമാഹാരം, ഓക്സ്ഫോർഡ് സർവകലാശാലാ പ്രെസ്(പുറങ്ങൾ 449-50) "ടെല്ലിങ്ങ് ടേൽസ്"(Telling Tales) എന്ന ലേഖനം
  3. "രാമന്റെ യാത്രകൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 09. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 25. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://workersforum.blogspot.in/2011/11/blog-post_03.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-03-22.
  6. ""രാമായണത്തിന്റെ ബഹുസ്വരതകളും ഹിന്ദുത്വത്തിന്റെ അസ്വസ്ഥതകളും"". Archived from the original on 2013-08-08. Retrieved 2012-03-22.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എ.കെ._രാമാനുജൻ&oldid=4139148" എന്ന താളിൽനിന്ന് ശേഖരിച്ചത്