5178 പട്ടാഴി
കണ്ടെത്തൽ and designation | |
---|---|
കണ്ടെത്തിയത് | ആർ. രാജ്മോഹൻ |
കണ്ടെത്തിയ സ്ഥലം | കവലൂർ |
കണ്ടെത്തിയ തിയതി | ഫെബ്രുവരി 1, 1989 |
വിശേഷണങ്ങൾ | |
MPC designation | 5178 |
1989 CD4 | |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ഇപ്പോക്ക് മെയ് 14, 2008 | |
അപസൗരത്തിലെ ദൂരം | 2.5351739 |
ഉപസൗരത്തിലെ ദൂരം | 1.9223981 |
എക്സൻട്രിസിറ്റി | 0.1374685 |
1215.3489252 | |
336.13591 | |
ചെരിവ് | 3.98902 |
322.92964 | |
103.23204 | |
ഭൗതിക സവിശേഷതകൾ | |
14.1 | |
1989ൽ കണ്ടുപിടിക്കപ്പെട്ട ഒരു ചെറിയ ക്ഷുദ്രഗ്രഹത്തിന്റെ (1989 CD4) പേരാണു 5178 പട്ടാഴി. ' ആർ. രാജമോഹൻ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞനാണ് ഈ ക്ഷുദ്രഗ്രഹം കണ്ടെത്തിയത് . മലയാളി പ്രകൃതിശാസ്ത്രജ്ഞനായ സൈനുദ്ദീൻ പട്ടാഴിയുടെ സ്മരണാർത്ഥമാണ് നാസയുടെ ജെറ്റ് പ്രൊപ്പൾഷൻ പരീക്ഷണശാല പട്ടാഴി എന്ന പേര് ഗ്രഹത്തിന് നൽകിയിരിക്കുന്നത് [1][2] വിവിധ രംഗങ്ങളിൽ പ്രശസ്‌തമായ നിലയിൽ സേവനമനുഷ്‌ഠിക്കുന്ന ശാസ്‌ത്രജ്ഞരുടെ പേരുകളാണ് നാസ ക്ഷുദ്രഗ്രഹങ്ങൾക്ക് നൽകാറ്.
പേരിനു പിന്നിൽ
[തിരുത്തുക]കൊല്ലം ശ്രീനാരായണ കോളേജിലെ ജന്തുശാസ്‌ത്രവിഭാഗം സെലക്ഷൻ ഗ്രേഡ് ലക്‌ചറർ കൊല്ലം പെരിനാട് ഞാറയ്‌ക്കൽ എസ്.എസ്.കോട്ടേജിൽ ഡോ. സൈനുദ്ദീൻ പട്ടാഴിയുടെ പേരാണ് ഈ ക്ഷുദ്രഗ്രഹത്തിനു നൽകിയിരിക്കുന്നത്.
സൈനുദ്ദീൻ പട്ടാഴി
[തിരുത്തുക]പരിസ്ഥിതിഗവേഷകൻകൂടിയായ ഇദ്ദേഹം വർണമഴ, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവനിയന്ത്രണം എന്നീ വിഷയങ്ങളിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയശേഷമാണ് ഈ അംഗീകാരം. ഒരു പരിസ്ഥിതിഗവേഷകന്റെ പേര് ക്ഷുദ്രഗ്രഹത്തിന് നൽകുന്നതും ഇതാദ്യം. കേരള പരിസ്ഥിതിഗവേഷക അസോസിയേഷൻ പ്രസിഡന്റുകൂടിയായ ഡോ. സൈനുദ്ദീന്റെ പഠനങ്ങൾക്ക് നേരത്തെ ദേശീയ-അന്താരാഷ്ട്രീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Malayali name for planet" (in ഇംഗ്ലീഷ്). Indian Express. May 1,2008.
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
and|date=
(help) - ↑ "NASA names minor planet after Indian" (in ഇംഗ്ലീഷ്). The Times of India. May 1, 2008. Retrieved 2008-.
{{cite news}}
: Check date values in:|accessdate=
(help)