സൈനുദ്ദീൻ പട്ടാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈനുദ്ദീൻ പട്ടാഴി

കൊല്ലം ശ്രീനാരായണ കോളേജിലെ ജന്തുശാസ്‌ത്രവിഭാഗം സെലക്ഷൻ ഗ്രേഡ്‌ ലക്‌ചററാണ് കൊല്ലം പെരിനാട്‌ ഞാറയ്‌ക്കൽ എസ്‌.എസ്‌.കോട്ടേജിൽ ഡോ.സൈനുദ്ദീൻ പട്ടാഴി.

2008ൽ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ക്ഷുദ്രഗ്രഹത്തെ 5178 പട്ടാഴി എന്ന് നാമകരണം ചെയ്തു[1] . കാലിഫോർണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ. രാജമോഹൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1989ൽ കണ്ടെത്തിയതാണി ഗ്രഹം[2]. പരിസ്ഥിതിഗവേഷകൻ കൂടിയായ പട്ടാഴി വർണമഴ, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവനിയന്ത്രണം എന്നീ വിഷയങ്ങളിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയശേഷമാണ്‌ ഈ അംഗീകാരം. ഒരു പരിസ്ഥിതിഗവേഷകന്റെ പേര്‌ ക്ഷുദ്രഗ്രഹത്തിന്‌ നൽകുന്നതും ഇതാദ്യമായാണ്. കേരള പരിസ്ഥിതിഗവേഷക അസോസിയേഷൻ പ്രസിഡന്റുകൂടിയായ ഡോ. സൈനുദ്ദീന്റെ പഠനങ്ങൾക്ക്‌ നേരത്തെ ദേശീയ-അന്താരാഷ്ട്രീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

വിവാദം[തിരുത്തുക]

നാമകരണവുമായി ബന്ധപ്പെട്ട് വിവാദവും ഉണ്ടായിട്ടുണ്ട്. [3]ആർ.രാജ്മോഹൻ പറയുന്നത് താൻ ഒരു ശുപാർശയും ചെയ്തില്ല്ലന്നാണ്. സാധാരണയായി ഒരു ഗ്രഹത്തെ കണ്ടെത്തിയാൽ പത്തുവർഷത്തിനകം കണ്ടെത്തിയ ആൾക്ക് നാമകരണം നടത്താം എന്നാൽ ഈ സമയം കഴിഞ്ഞാൽ ഈ അവകാശം ആർക്കും ലഭിക്കും എന്നതാണ് കീഴ്‌വഴക്കം. ആരാണ് പേരിടീൽ നടത്തിയതെന്ന് അറിയില്ല എന്നാണ് ആർ.രാജ്മോഹൻ പറയുന്നത്, ഒരു പക്ഷേ ആരെങ്കിലും ഇ-മെയിൽ അയച്ചതാകാം. ഇന്റർനാഷണൽ അസ്‌ട്രണമിക്കൽ യൂണീയന്റെ നാമകരണ ചുമതലയുള്ള ജന ടിചാ യുടെ അഭിപ്രായത്തിൽ 2006 ഏപ്രിൽ 13 നാണ് പേരിടീൽ നടത്തിയത്, ഒരു ഇന്ത്യാക്കാരൻ കണ്ടെത്തിയതിനാൽ ഒരു ഭാരതീയന്റെ പേര് നിർദ്ദേശമായി വന്നപ്പോൾ അസ്വഭാവികമായോന്നും തൊന്നിയില്ല. പക്ഷേ പേരിടീൽ സമയത്തിനും രണ്ട് വർഷത്തിന് ശേഷമാണ് സൈനുദ്ദീൻ പട്ടാഴിയുടെ പേര് ഉയർന്ന് കേൾക്കുന്നത്.

അവലംബം[തിരുത്തുക]

  1. "NASA names minor planet after Indian" (ഭാഷ: ഇംഗ്ലീഷ്). The Times of India. May 1, 2008. ശേഖരിച്ചത് 2008-.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. http://www.hindu.com/2008/05/01/stories/2008050154160400.htm
  3. "Row over naming of asteroid" (ഭാഷ: ഇംഗ്ലീഷ്). The New Indian Express. May 30, 2008. ശേഖരിച്ചത് 2008-.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)


"https://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ_പട്ടാഴി&oldid=1693028" എന്ന താളിൽനിന്നു ശേഖരിച്ചത്