Jump to content

46° ഹാലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലുതും മങ്ങിയതുമായ 46 ° ഹാലോയും, മുകളിൽ ടാൻജെന്റ് ആർക്ക് ഉള്ള 22 ° ഹാലോയും അടങ്ങിയ സൺ ഡോഗ്സ്

ഐസ് ക്രിസ്റ്റൽ ഹാലോ കുടുംബത്തിലെ ഒരു അപൂർവ അംഗമാണ് 46° ഹാലോ, സൂര്യനെ കേന്ദ്രീകരിച്ചുള്ള ഒരു വലിയ വലയമായി ഇത് കാണപ്പെടുന്നു, ഇത് സാധാരണ കാണപ്പെടുന്ന 22° ഹാലോയേക്കാൾ സൂര്യനിൽ നിന്നും ഇരട്ടി ദൂരത്തിലാണ് കാണപ്പെടുന്നത്. 15-27° വരെയുള്ള സോളാർ എലിവേഷനുകളിൽ 46° ഹാലോ പലപ്പോഴും അപൂർവവും കൂടുതൽ വർണ്ണാഭമായതുമായ സുപ്രാലാറ്ററൽ, ഇൻഫ്രാറാറ്ററൽ ആർക്ക് (ഇത് സൂര്യന്റെ ഇടത്തോട്ടും വലത്തോട്ടും 46° യിൽ പാർഹെലിക് സർക്കിളിനെ മറികടക്കുന്നു) എന്നിവയുമായി ആശയക്കുഴപ്പത്തിലാകുന്നു.[1]

46° ഹാലോ സാധാരണ കാണുന്ന 22° ഹാലോയ്ക്ക് സമാനമാണ്, പക്ഷേ ഇവ അതിനേക്കാൾ വളരെ വലുതും മങ്ങിയതുമാണ്. സൂര്യപ്രകാശം ക്രമരഹിതമായ ഷഡ്ഭുജ ഐസ് പരലുകളിൽ ഒരു പ്രിസം മുഖത്തിലൂടെ പ്രവേശിച്ച് ഒരു ഷഡ്ഭുജ അടിത്തറയിലൂടെ പുറത്തുകടക്കുമ്പോൾ ഇത് രൂപം കൊള്ളുന്നു.[2] പരലുകളുടെ രണ്ട് മുഖങ്ങൾ തമ്മിലുള്ള 90° ചെരിവ് കാരണം 46° ഹാലോയുടെ നിറങ്ങൾ 22° ഹാലോയിൽ ഉള്ളതിനേക്കാൾ വ്യാപകമായി ചിതറാൻ കാരണമാകുന്നു. കൂടാതെ, മിനിമം ഡീവിയേഷൻ കോണിനേക്കാൾ വലിയ കോണുകളിൽ ധാരാളം കിരണങ്ങൾ വ്യതിചലിപ്പിക്കപ്പെടുന്നതിനാൽ, ഹാലോയുടെ പുറം അറ്റം കൂടുതൽ വ്യാപിക്കുന്നു.[3]

46° ഹാലോയും ഇൻഫ്രാ/സുപ്രാലാറ്ററൽ ആർക്കുകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ, സൂര്യന്റെ ഉയർച്ചയും ചാപങ്ങളുടെ ചാഞ്ചാട്ടവും രൂപവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം. സുപ്രലാറ്ററൽ ആർക്ക് എപ്പോഴും സർക്കംസെനിത്തൽ ആർക്കിനെ തൊടുന്നു, പക്ഷെ 46° ഹാലോയിൽ ഇങ്ങനെ സംഭവിക്കുന്നത് സൂര്യൻചക്രവാളത്തിന് 15-27° മുകളിൽ വരുമ്പോഴാണ്. ഇതിനു വിപരീതമായി, സൂര്യൻ 32° കവിയുമ്പോൾ സുപ്രാലാറ്ററൽ ആർക്കുകൾക്ക് രൂപം കൊള്ളാൻ കഴിയില്ല, അതിനാൽ 46 ഡിഗ്രിയിലെ ഒരു ഹാലോ എല്ലായ്പ്പോഴും 46° ഹാലോ ആണ്. അടെസമയം, സൂര്യൻ ശീർഷബിന്ദുവിനടുത്താണെങ്കിൽ, സർക്കംഹൊറിസോണ്ടൽ അല്ലെങ്കിൽ ഇൻഫ്രാറാറ്ററൽ ആർക്കുകൾ സൂര്യനു കീഴിൽ 46° യിൽ സ്ഥിതിചെയ്യുന്നു, അതിനാൽ ഇത് 46° ഹാലോയുമായി ആശയക്കുഴപ്പത്തിലാക്കാം.[4] [5]

പരാമർശങ്ങൾ

[തിരുത്തുക]
  1. The 46° halo was first explained as being caused by refractions through ice crystals in 1679 by the French physicist Edmé Mariotte (1620–1684). See: Mariotte, Quatrieme Essay. De la Nature des Couleur (Paris, France: Estienne Michallet, 1681). Sun dogs as well as the 22° and 46° halos are explained in terms of refractions from ice crystals on pages 466 - 524.
  2. "46°-halo". Arbeitskreis Meteore e.V. Archived from the original on 31 March 2007. Retrieved 2007-04-16.
  3. Les Cowley (?). "46° Halo Formation". Atmospheric Optics. Retrieved 2007-04-16. (including an illustration and an animation)
  4. Les Cowley (?). "Is it a 46° halo or a supra/infralateral arc?". Atmospheric Optics. Retrieved 2007-04-16.
  5. "Supralateral arc". Arbeitskreis Meteore e.V. Retrieved 2007-04-16.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=46°_ഹാലോ&oldid=3453201" എന്ന താളിൽനിന്ന് ശേഖരിച്ചത്