Jump to content

30 സെയിന്റ് മേരി ആക്സ്

Coordinates: 51°30′52″N 00°04′49″W / 51.51444°N 0.08028°W / 51.51444; -0.08028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
30 സെയിന്റ് മേരി ആക്സ്
30 St Mary Axe
30 സെയിന്റ് മേരി ആക്സ്. പൂർവ്വതലത്തിൽ സെയിന്റ് ആൻഡ്രൂസ് പള്ളി
Map
അടിസ്ഥാന വിവരങ്ങൾ
തരംഓഫീസ്
സ്ഥാനംലണ്ടൻ, യു. കെ
നിർദ്ദേശാങ്കം51°30′52″N 00°04′49″W / 51.51444°N 0.08028°W / 51.51444; -0.08028
നിർമ്മാണം ആരംഭിച്ച ദിവസം2001
പദ്ധതി അവസാനിച്ച ദിവസം2003
Opening28 ഏപ്രിൽ 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-04-28)[1][2]
ചിലവ്£138,000,000.00 (land cost £90,600,000.00)[3]
adjusted by inflation:£229909218 (land cost £160595696)[3]
Height
മേൽക്കൂര180 metres (591 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ41
തറ വിസ്തീർണ്ണം47,950 square metres (516,100 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിFoster and Partnersഫോസ്റ്റെർ ആൻഡ് പാർട്നർസ്
Structural engineerഅറുപ്
പ്രധാന കരാറുകാരൻസ്കാൻസ
References
[4]

ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് 30 സെയിന്റ് മേരി ആക്സ്(ഇംഗ്ലീഷ്: 30 St Mary Axe). ഇത് ദ് ഗെർകിൻ (the Gherkin) എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു.[1] 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളത്. മുൻപ് ബാൾടിക് എക്സ്ചേഞ്ച് നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ ഐറിഷ് ആർമിയുടെ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.

പ്രശസ്ത വാസ്തുശില്പി നോർമാൻ ഫോസ്റ്ററും സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.

നിർമ്മാണം

[തിരുത്തുക]

സ്കാൻസ എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.[5]

ഊർജ്ജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചെലവാകുന്നുള്ളൂ.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "30 St Mary Axe". Emporis. Retrieved 2010-02-04.
  2. http://www.telegraph.co.uk/culture/art/3616020/Glory-of-the-Gherkin.html
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-01. Retrieved 2013-07-24.
  4. 30 St Mary Axe at Emporis
  5. Spring, Martin (2008). "30 St Mary Axe: A gherkin to suit all tastes". Building.co.uk. Retrieved 2010-02-07.
"https://ml.wikipedia.org/w/index.php?title=30_സെയിന്റ്_മേരി_ആക്സ്&oldid=3922733" എന്ന താളിൽനിന്ന് ശേഖരിച്ചത്