Jump to content

2022-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 2022-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

മാർച്ച് 2022 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 13.03.2022 ആലത്തൂർ താലൂക്ക്, പെരിങ്ങോട്ട്കുറുശ്ശി, കോട്ടായി പഞ്ചായത്തുകൾ. ബി. ജെ. പി. യുവമോർച്ച പ്രവർത്തകൻ അരുൺകുമാർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച്.[1]
2 18.03.2022 ചങ്ങനാശ്ശേരി കെ. റെയിൽ വിരുദ്ധ സമിതി/ ബി. ജെ. പി / യു. ഡി. എഫ്. കെ. റെയിൽ കല്ലിടലിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്.[2]
3 28.03.2022 ദേശീയ പണിമുടക്ക് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ കേന്ദ്രത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 2 ദിവസത്തെ പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആയി മാറി. [3]
4 29.03.2022 ദേശീയ പണിമുടക്ക് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ കേന്ദ്രത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 2 ദിവസത്തെ പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആയി മാറി. [4]
5 31.03.2022 മഞ്ചേരി നഗരസഭ യു. ഡി. എഫ്. മഞ്ചേരി നഗരസഭാ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടു. [5]

ഏപ്രിൽ 2022 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 04.04.2022 അമ്പൂരി പഞ്ചായത്ത് അമ്പൂരി ആക്ഷൻ കൗൺസിൽ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ.[6]

മെയ് 2022 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 05.05.2022 നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ. കോൺഗ്രസ്സ് ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്. [7]

ജൂൺ 2022 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 07.06.2022 പത്തനംതിട്ടയിലെ 7 പഞ്ചായത്തുകൾ കോൺഗ്രസ്സ് സംരക്ഷിത വനം മേഖലയ്ക്ക് ചുറ്റും 1 കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റിവിഷൻ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച്.[8]
2 10.06.2022 ഇടുക്കി ജില്ല എൽ. ഡി. എഫ്. പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [9]
3 13.06.2022 കോഴിക്കോട് ജില്ലയുടെ മലയോര മേഖലകൾ. എൽ. ഡി. എഫ്. പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [10]
4 16.06.2022 ഇടുക്കി ജില്ല, വയനാട് യു. ഡി. എഫ്. പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [11]
5 21.06.2022 പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിൽ എൽ. ഡി. എഫ്. പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്. [12]
6 30.06.2022 തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിൽ. എൽ. ഡി. എഫ്. പരിസ്ഥിതി ലോല മേഖലാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട്.[13]

ജൂലായ് 2022 ലെ ഹർത്താലുകൾ

[തിരുത്തുക]
നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 02.07.2022 കോഴിക്കോട് വെള്ളയിൽ, (ആവിക്കൽ) ജനകീയ സമര സമിതി മലിനജന ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണത്തിന് എതിരെ. [14]

ആഗസ്റ്റ് 2022 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 04.08.2022 പാലക്കാട് ജില്ലയിലെ ചിറ്റൂർ നെന്മാറ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ്സ് ആളിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാട് സർക്കാ റിൻ്റെ ഒട്ടംഛത്രം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്. [15]
2 15.08.2022 പാലക്കാട് മരുതറോഡ് പഞ്ചായത്ത് സി. പി. ഐ. (എം) മരുതറോഡ് ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്.[16]

സെപ്റ്റംബർ 2022 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 23.09.2022 കേരളം പോപ്പുലർ ഫ്രണ്ട് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച്.[17]

ഒക്ടോബർ 2022 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 03.10.2022 കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലും മാഹിയിലും. സി. പി. എം. സി. പി. എം. നേതാവ് കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. [18]
2 11.10.2022 ചീരാൽ വില്ലേജ് (സുൽത്താൻ ബത്തേരി) നാട്ടുകാർ ചീരാൽ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കടുവയെ തളക്കുന്ന കാര്യത്തിൽ വനം വകുപ്പ് കാര്യക്ഷമമാകണം എന്നാവശ്യപ്പെട്ട്. [19]

നവംബർ 2022 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 11.11.2022 മുതുകുളം യു. ഡി. എഫ്. മുതുകുളം നാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു. ഡി. എഫ്. സ്വതന്ത്രൻ ജി. എസ്. ബൈജുവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്. [20]
2 25.11.2022 കോഴിക്കോട് കോർപ്പറേഷനിലെ മുഖദാർ, കുറ്റിച്ചിറ, ചാലപ്പുറം, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിൽ ജനകീയ സമിതി ശുചിമുറി മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ.[1]
3 28.11.2022 ഇടുക്കി ജില്ല യു, ഡി. എഫ്. ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിട നിർമ്മാണ നിരോധന ഉത്തരവുകൾ പിൻ വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്.[2]
  1. "ക്ഷേത്രോത്സവത്തിനിടെ സംഘർഷം; കുത്തേറ്റ യുവമോർച്ച പ്രവർത്തകൻ മരിച്ചു ; ആലത്തൂർ താലൂക്കിൽ ഇന്ന് ബി.ജെ.പി ഹർത്താൽ • Suprabhaatham". Retrieved 2022-03-29.
  2. athira.pn. "K Rail : കെ റെയിൽ സമരക്കാർക്കെതിരെ പൊലീസ് നടപടി, ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ; സ്റ്റേഷന് മുന്നിലും പ്രതിഷേധം". Retrieved 2022-03-30.
  3. "മാർച്ച് 28 ചിത്രങ്ങളിലൂടെ" (in ഇംഗ്ലീഷ്). Retrieved 2022-03-29.
  4. "പാപ്പനംകോട്ടും പ്രാവച്ചമ്പലത്തും വാഹനങ്ങൾ തടഞ്ഞു" (in ഇംഗ്ലീഷ്). Retrieved 2022-03-29.
  5. നെറ്റ്‌വർക്ക്, റിപ്പോർട്ടർ (2022-03-30). "കൗൺസിലറുടെ കൊലപാതകം; മഞ്ചേരി നഗരസഭയിൽ നാളെ ഹർത്താൽ". Archived from the original on 2022-05-22. Retrieved 2022-03-31.
  6. praveena. "അമ്പൂരി പഞ്ചായത്തിൽ ഹർത്താൽ; ജനവാസ പ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യം". Retrieved 2022-04-06.
  7. "ആലപ്പുഴയിലെ 5 പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ് ഹർത്താൽ". Retrieved 2022-05-06.
  8. "പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ". Retrieved 2022-06-07.
  9. "പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2022-06-09.
  10. "13ന്‌ എൽഡിഎഫ്‌ ഹർത്താൽ". Retrieved 2022-06-13.
  11. "പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2022-06-15.
  12. P, Lissy (2022-06-21). "പാലക്കാട്ടെ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ". Retrieved 2022-06-21.
  13. "bufferzone ldf harthal in thrissur". Retrieved 2022-06-30.
  14. Mathrubhumi - കോഴിക്കോട് വെള്ളയിൽ ഹർത്താലിൽ ലാത്തിച്ചാർജും കണ്ണീർ വാതകപ്രയോഗവും | Facebook, retrieved 2022-07-06
  15. "ഒട്ടംഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം". Retrieved 2022-08-15.
  16. "സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു; മരുതറോഡ് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ" (in ഇംഗ്ലീഷ്). Retrieved 2022-08-15.
  17. "എൻഐഎ റെയ്ഡ്: സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്" (in ഇംഗ്ലീഷ്). Retrieved 2022-09-27.
  18. "വിലാപയാത്ര തലശേരിയിലേയ്ക്ക്; അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ". Retrieved 2022-10-03.
  19. ലേഖകൻ, മാധ്യമം (2022-10-10). "കടുവയെ തളക്കാനാവുന്നില്ല; ചീരാലിൽ നാളെ ഹർത്താൽ | Madhyamam". Retrieved 2022-10-10.
  20. "മാതൃഭൂമി".