ഉള്ളടക്കത്തിലേക്ക് പോവുക

2020 ബെംഗളൂരു കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2020 Bengaluru violence
-യുടെ ഭാഗം
തിയതി11 August 2020
സ്ഥലം
KG Halli–DJ Halli, East Bengaluru, India
Casualties
Death(s)3[1]
Injuries60+ policemen[2]
Arrested~ 149[3]

ഫേസ്ബുക്കിൽ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ 2020 ഓഗസ്റ്റ് 11-ന് രാത്രി കിഴക്കൻ ബെംഗളൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന സംഭവമാണ് 2020 ബെംഗളൂരു കലാപം. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നുള്ള കർണാടക നിയമസഭാംഗമായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ഭാര്യാസഹോദരിയുടെ മകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശം നടത്തിയതാണ് അക്രമത്തിന് കാരണം. സംഘർഷത്തെ തുടർന്ന് മുസ്ലിം ജനക്കൂട്ടത്തിന് നേരെ പോലീസ് ഇടപെടലും വെടിവെപ്പും ഉണ്ടായി.[4] സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടു; തുടർന്ന് നൂറിലധികം പേരെ അറസ്റ്റ് ചെയ്തു.

പശ്ചാത്തലം

[തിരുത്തുക]

കർണാടകയിലെ കോൺഗ്രസ് എം‌എൽ‌എയായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ഭാര്യാസഹോദരിയുടെ മകൻ നവീൻ എന്നയാളാണ് മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടത്. ഹിന്ദുക്കളുടെ ദൈവമായ ശ്രീകൃഷ്ണനെ ജന്മാഷ്ടമി ദിവസം ഒരു മുസ്ലിം ബലാത്സംഗി എന്ന് വിളിച്ചതിനുള്ള പ്രതികരണമായാണ് ഹദീസുകളിൽ നിന്നുള്ള പരാമർശങ്ങൾ ഉൾപ്പെടെ മുഹമ്മദിനെക്കുറിച്ചുള്ള ഒരു പോസ്റ്റർ നവീൻ പങ്കുവെച്ചത്. ഇതിനെ തുടർന്നാണ് കലാപമുണ്ടായത്. [5] [6] [7] [8] ബെംഗളൂരുവിലെ പുലകേശി നഗറിലൂടെ മുന്നേറിയ മുസ്ലിം ജനക്കൂട്ടം പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷനും കോൺഗ്രസ് നിയമസഭാംഗമായ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വസതിയും നശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 25-ലധികം വാഹനങ്ങളും 200 ബൈക്കുകളും മുസ്ലിങ്ങൾ കത്തിച്ചു. [9]

കലാപകാരികൾ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് കൂടിച്ചേർന്നതോടെ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ ഇവിടെ പോലീസ് സേനയെ വിന്യസിച്ചു. പോലീസ് നടപടി വൈകുന്നുവെന്നാരോപിച്ചാണ് ആളുകൾ എം.എൽ.എയുടെ വീടിനും ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകൾക്കും മുന്നിൽ തടിച്ചുകൂടി ആക്രമണം ആരംഭിച്ചത്. [10] സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് തുടക്കത്തിൽ കെജി ഹള്ളിയിലെയും ഡിജെ ഹള്ളിയിലെയും ഇടുങ്ങിയ തെരുവുകളിലൂടെ നീങ്ങാൻ പ്രയാസമായിരുന്നു. ജനക്കൂട്ടത്തിലെ ഒരു വിഭാഗം പോലീസിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ് അവരുടെ വഴി തടഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (കിഴക്കൻ) എസ്.ഡി. ശരണപ്പയും ചേർന്ന് ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് കമ്മീഷണർ കമൽ പന്ത് വെടിവെപ്പിലേക്ക് നീങ്ങിയത്. പിന്നീട്, അക്രമബാധിത പ്രദേശങ്ങളിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചതോടെ സ്ഥിതി നിയന്ത്രണവിധേയമായി. കിഴക്കൻ ഡിവിഷനിലെ 150-ഓളം ഉദ്യോഗസ്ഥരെ നടപടിക്കായി നിയോഗിച്ചു[11]. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ 60-ഓളം ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]
  • ഇന്ത്യയിലെ മതപരമായ അക്രമങ്ങൾ
  • ബാംഗ്ലൂരിലെ സംഘർഷങ്ങൾ

അവലംബം

[തിരുത്തുക]
  1. ↑ "3 Killed In Police Firing In Bengaluru Amid Violence Over Facebook Post". NDTV.com.
  2. ↑ "Violence in Bangalore over Facebook post on Prophet Muhammad: Section 144 imposed in Bengaluru | City - Times of India Videos". The Times of India.
  3. ↑ "Bengaluru violence: 3 dead, over 100 arrested after arson, stone-pelting". Hindustan Times. August 12, 2020.
  4. ↑
  5. ↑ Swamy, Rohini (August 12, 2020). "Post about Prophet Muhammad triggers riots in Bengaluru, 3 killed as police opens fire".
  6. ↑ "FPJ Fast Facts: 110 arrested, 3 dead in Bengaluru violence - 10 things we know so far". Free Press Journal.
  7. ↑ Desk, India com News (August 12, 2020). "Clash Over Facebook Post: 2 Dead in Bengaluru as Police Open Fire on Violent Protesters, Section 144 Clamped in City". India News, Breaking News, Entertainment News | India.com. {{cite web}}: |last= has generic name (help)
  8. ↑ "Bangalore: Three Killed in Police Firing After Mob Vandalizes MLA's House". The Wire.
  9. ↑ "Bengaluru violence: 3 killed in police firing after mob vandalises Congress MLA's home over social media post - India News, Firstpost". Firstpost. August 12, 2020.
  10. ↑ "Bengaluru violence: At least three dead, over 50 cops injured; CM orders strict action". the Indian Express (in ഇംഗ്ലീഷ്). 2020-08-12. {{cite web}}: Cite has empty unknown parameter: |1= (help)
  11. ↑ "Police open fire to quell mobs; three dead in Bengaluru violence". Times of India (in ഇംഗ്ലീഷ്). 2020-08-12. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=2020_ബെംഗളൂരു_കലാപം&oldid=4697459" എന്ന താളിൽനിന്ന് ശേഖരിച്ചത്