2019 പൂനെ വെള്ളപ്പൊക്കം

Coordinates: 18°31′29.61″N 73°43′22.36″E / 18.5248917°N 73.7228778°E / 18.5248917; 73.7228778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2019 Pune flood
Pune is located in Maharashtra
Pune
Pune
Pune (Maharashtra)
Pune is located in India
Pune
Pune
Pune (India)
Duration3 days
Date25 സെപ്റ്റംബർ 2019 (2019-09-25) - 28 സെപ്റ്റംബർ 2019 (2019-09-28)
LocationPune, India
Coordinates18°31′29.61″N 73°43′22.36″E / 18.5248917°N 73.7228778°E / 18.5248917; 73.7228778
TypeFlash flood
Deaths22[1]

2019 സെപ്റ്റംബർ 25-28 ന് ഇടയിൽ, ഇന്ത്യയിലെ പൂനെയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ഇത് ഈ പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. ഈ വെള്ളപ്പൊക്കത്തിൽ 21 പേർ മരിച്ചു. [2] [3] രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ സൈന്യത്തോടൊപ്പം മൂന്ന് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു. [4]

പശ്ചാത്തലം[തിരുത്തുക]

തെക്കൻ ഏഷ്യയിലെ മൺസൂൺ സീസൺ സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യം ആരംഭിക്കുകയും ഇന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കത്തിന് സാധ്യതയുമുണ്ടാക്കുകയും ചെയ്യുന്നു. 2019 ലെ മൺസൂൺ സീസൺ ജൂൺ അവസാനത്തോടെ ആരംഭിച്ചു. മഴയുടെ കാര്യത്തിൽ അസാധാരണമാംവിധം കനത്ത മൺസൂണാണ് 2019 ൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്. ഇന്ത്യയിലുടനീളം ശരാശരി മഴയിൽ 6.5% വർദ്ധനവ് രേഖപ്പെടുത്തി. പൂനെ ജില്ലയിൽ വാർഷിക മഴയുടെ 180% ലഭിച്ചിരുന്നു. ഇതുമൂലം പൂനെയിലെ ഖഡക്വാസ്ല അണക്കെട്ടും മറ്റ് മൂന്ന് പ്രധാന അണക്കെട്ടുകളും പൂർണ്ണമായും നിറഞ്ഞു. [5]

വെള്ളപ്പൊക്കം[തിരുത്തുക]

പൂനെ ജില്ലിലാകെയും പൂനെ, ബാരാമതി പ്രദേശങ്ങളിലും സെപ്റ്റംബർ 25-ന് രാത്രിക്കും സെപ്റ്റംബർ 26-ന് ഉച്ചയ്ക്കുമിടയിൽ 16 centimetres (6.3 in) മഴ പെയ്തു. ഇത് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ്. ഇതിനു മുൻ മാസങ്ങളിൽ പെയ്ത മഴയോടൊപ്പം വെള്ളപ്പൊക്കവും തുടങ്ങി. [3] [6] തീവ്രമായ മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇത് നുള്ളാസ് പോലെയുള്ള ജലപ്രവാഹ സംവിധാനങ്ങളെ മറികടക്കുകയും റോഡുകൾ വെള്ളത്തിലാകുകയും ചെയ്തു. [7]

വെള്ളപ്പൊക്ക സമയത്ത് ഫുൾ ഖഡക്വാസ്ല അണക്കെട്ടിൽ 8.7 സെന്റീമീറ്റർ കൂടുതൽ മഴ പെയ്തു. 13,891 cubic feet per second (393.3 m3/s) എന്ന തോതിൽ മുത്താ നദിയിലേക്ക് വെള്ളം ഒഴുകുന്നതിനായി ഡാം തുറന്നുവിടാൻ ജില്ലാനേതൃത്വം നിർദ്ദേശം നൽകി. [8] അതുപോലെ, സസ്വാദിനടുത്തുള്ള നസാരെ അണക്കെട്ടും നിറഞ്ഞിരിക്കുകയായിരുന്നു. അതിലെ വെള്ളം 85,000 cubic feet per second (2,400 m3/s) എന്ന നിരക്കിൽ കർഹ നദിയിലേക്ക് തുറന്നുവിട്ടു. സെപ്തംബർ 25 രാത്രി പുരന്ദർ, ബാരാമതി എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. [8]

ആശ്വാസവും രക്ഷാപ്രവർത്തനവും[തിരുത്തുക]

എൻഡിആർഎഫിന്റെ രണ്ട് ടീമുകൾ പൂനെ നഗരത്തിലും രണ്ട് ടീമുകൾ ബാരാമതിയിലും രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കത്തിൽ 21 പേർ മരിക്കുകയും 5 പേരെ കാണാതാവുകയും നഗരത്തിൽ താമസിക്കുന്ന 28,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. [4] [9] [3] [10]

ഇതും കാണുക[തിരുത്തുക]

  • 2019 വഡോദര വെള്ളപ്പൊക്കം

അവലംബങ്ങൾ[തിരുത്തുക]

  1. "Pune flood toll rises to 22, five missing". India Today. 29 September 2019.
  2. "Maharashtra: Seven killed in rain-related incidents in Pune". India Today. 26 September 2019. Retrieved 2019-09-27.
  3. 3.0 3.1 3.2 "21 Killed as Heavy Rains Pound Maharashtra; More in Store". The Weather Channel (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-09-27.
  4. 4.0 4.1 "Pune rains: 17 people killed in rain-related mishap, 16,000 rescued; schools, colleges remain shut". Firstpost. Retrieved 2019-09-27.
  5. Yueng, Jessie (27 September 2019). "'Unprecedented' monsoon rains leave 14 people dead in western India". CNN. Retrieved 28 September 2019.
  6. "Pune Rain Highlights: 17 killed after heavy rains, 15,000 relocated from Baramati". The Indian Express (in Indian English). 2019-09-26. Retrieved 2019-09-27.
  7. "How Pune went under water, vehicles washed away in floods". The Times of India. 2019-09-26. Retrieved 2019-09-06.
  8. 8.0 8.1 Dastane, Sarang (27 September 2019). "Pune rains: Mutha swells as discharge from Khadakwasla rises". The Times of India. Retrieved 2019-09-27.
  9. Nambiar, Nisha (26 September 2019). "Pune Flood: Rain fury kills 12 in Pune; 28,000 people evacuated". The Times of India. Retrieved 2019-09-27.
  10. "Pune flood toll rises to 21, five still missing; nullahs, rivers overflow and walls collapse due to heavy rains". Firstpost. Retrieved 2019-09-28.
"https://ml.wikipedia.org/w/index.php?title=2019_പൂനെ_വെള്ളപ്പൊക്കം&oldid=3975398" എന്ന താളിൽനിന്ന് ശേഖരിച്ചത്