ജെ.എൻ.യു. രാജ്യദ്രോഹ വിവാദം (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 - ലെ ജെ.എൻ .യു രാജ്യദ്രോഹ വിവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2016 ഫെബ്രുവരി 9-ന് ന്യൂ ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ വധശിക്ഷയുടെ മൂന്നാം വാർഷികം ആചരിയ്ക്കുകയും കാമ്പസിൽ പ്രതിഷേധം നടത്തുകയും ചെയ്തു. ഈ പ്രതിഷേധത്തിനു ആദ്യം  അനുമതി നൽകിയ അധികൃതർ പിന്നീട് വലതുപക്ഷ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്ന്റെ അംഗങ്ങളുടെ പ്രതിഷേധതത്തെത്തുടർന്ന് അനുമതി നിഷേധിച്ചിരുന്നു..[1][2]ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ (DSU) നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്ന ആരോപണം ഉയരുകയും ഈ പ്രതിഷേധം നയിച്ച ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ്  ആയ കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. .[3]

അഫ്സൽഗുരുവിനനുകൂലമായുണ്ടായ മുദ്രവാക്യം വിളിയും അതിനെ തുടർന്നുണ്ടായ അറസ്റ്റും  ദിവസങ്ങൾക്കുള്ളിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. ജെഎൻയു വൈസ് ചാൻസലർ വിവാദമായ ഈ പ്രതിഷേധവും തുടർന്നുള്ള സംഭവ വികാസവും അന്വേഷിക്കാൻ ഒരു അച്ചടക്ക സമിതി രൂപീകരിച്ചു. ഇവരുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കനയ്യ കുമാറും മറ്റ് ഏഴു വിദ്യാർത്ഥികളും കോളേജിൽ നിന്ന് വിലക്കപ്പെട്ടു..[4][5]