അഫ്സൽ ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുഹമ്മദ് അഫ്സൽ ഗുരു
തദ്ദേശീയ പേര്افضل گورو
ജനനം(1969-06-30)30 ജൂൺ 1969
ബരമുല്ല ജില്ല, ജമ്മു കശ്മീർ, ഇന്ത്യ
മരണം2013 ഫെബ്രുവരി 09 (aged 43)
തിഹാർ ജയിൽ, ഡെൽഹി, ഇന്ത്യ
മരണകാരണം
തൂക്കിലേറ്റി
ശവകുടീരംതിഹാർ ജയിൽ
ദേശീയതഇന്ത്യൻ
പ്രശസ്തി2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലുള്ള പങ്കും പിന്നീട് അതിനുള്ള ശിക്ഷാവിധിയും ശിക്ഷ നടപ്പാക്കലും.
ക്രിമിനൽ കുറ്റാരോപണങ്ങൾ
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം
ക്രിമിനൽ ശിക്ഷ
വധശിക്ഷ
ക്രിമിനൽ അവസ്ഥ2009 ഫെബ്രുവരി 08:00 (IST)നു തൂക്കിക്കൊന്നു.[1]
ജീവിത പങ്കാളി(കൾ)താബാസും ഗുരു
മാതാപിതാക്കൾഹബീബുള്ള (അച്ഛൻ), അയേഷ ബീഗം (അമ്മ)
കൂറ്ജെയ്ഷ്-ഇ-മുഹമ്മദ്
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)കൊലപാതകം
ഗൂഢാലോചന
ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തൽ
സ്ഫോടകവസ്തുക്കൾ കൈവശംവയ്ക്കൽ

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013). കാശ്മീറിൽ ജനിച്ച അഫ്സൽ ഗുരുവിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്തു. പാകിസ്താനിലെ വിരമിച്ച പട്ടാളക്കാരിൽ നിന്ന് തീവ്രവാദ പരിശീലനം ലഭിച്ച ഗുരു[2][3] പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തി. തീവ്രവാദികൾക്ക് ഡൽഹിയിൽ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു. ആക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തീവ്രവാദികളും അഫ്സൽ ഗുരുവും തമ്മിൽ നടന്ന ഫോൺ സംഭാഷണം ട്രാക്ക് ചെയ്തതാണ് ആക്രമണത്തിൽ ഇയാൾക്കുണ്ടായിരുന്ന പങ്ക് തെളിയിക്കാൻ സഹായകമായത്. പിന്നീട് ഗുരു ഇത് കുറ്റസമ്മതത്തിലും പറയുകയുണ്ടായി. 2001-ൽ മറ്റ് മൂന്നു പേരോടൊപ്പം ഗുരു അറസ്റ്റിലായി.[4]

അഫ്സൽ ഗുരുവിനനുകൂലമായ മറുവാദങ്ങൾ  ,[തിരുത്തുക]

പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നും കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയായ അരുന്ധതി റോയ് ആരോപണമുന്നയിച്ചു. . അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി . അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ മുൻകൂട്ടി അറിയിച്ചില്ലെന്ന്‌ ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത് [പ്രവർത്തിക്കാത്ത കണ്ണി].

‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണെന്നും ഭീകരവിരുദ്ധ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്നും എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപണമുന്നയിച്ചിരുന്നു 

അവലംബം[തിരുത്തുക]

  1. Magnier, Mark (Feb 9, 2013). "India executes Afzul Guru for 2001 parliament attack". Los Angeles Times. ശേഖരിച്ചത് 2015-01-17.
  2. http://daily.bhaskar.com/article/WOR-TOP-afzal-guru---s-confession-i-helped-them-took-training-in-pak-4175799-NOR.html
  3. https://www.youtube.com/watch?v=9zJcFO8VvqA
  4. Anwar, Tarique (Feb 16, 2013). "Afzal Guru in last letter to family: 'Take care of my wife and son'". Daily Bhaskar. ശേഖരിച്ചത് 2013-05-28.
"https://ml.wikipedia.org/w/index.php?title=അഫ്സൽ_ഗുരു&oldid=2677711" എന്ന താളിൽനിന്ന് ശേഖരിച്ചത്