Jump to content

ജെ.എൻ.യു. രാജ്യദ്രോഹ വിവാദം (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 ഫെബ്രുവരി 9-ന് ന്യൂ ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാമ്പസിൽ പ്രതിഷേധം നടത്തുകയും ചെയ്തു. ഈ പ്രതിഷേധത്തിനു ആദ്യം  അനുമതി നൽകിയ അധികൃതർ പിന്നീട് വലതുപക്ഷ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്ന്റെ അംഗങ്ങളുടെ പ്രതിഷേധതത്തെത്തുടർന്ന് അനുമതി നിഷേധിച്ചിരുന്നു.[1][2]ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ (DSU) നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്ന ആരോപണം ഉയരുകയും ഈ പ്രതിഷേധം നയിച്ച ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ്  ആയ കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. .[3]

അഫ്സൽഗുരുവിനനുകൂലമായുണ്ടായ മുദ്രവാക്യം വിളിയും അതിനെ തുടർന്നുണ്ടായ അറസ്റ്റും  ദിവസങ്ങൾക്കുള്ളിൽ തന്നെ വലിയ വിവാദം സൃഷ്ടിച്ചു. ജെഎൻയു വൈസ് ചാൻസലർ വിവാദമായ ഈ പ്രതിഷേധവും തുടർന്നുള്ള സംഭവ വികാസവും അന്വേഷിക്കാൻ ഒരു അച്ചടക്ക സമിതി രൂപീകരിച്ചു. ഇവരുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കനയ്യ കുമാറും മറ്റ് ഏഴു വിദ്യാർത്ഥികളും കോളേജിൽ നിന്ന് വിലക്കപ്പെട്ടു.[4][5] രാജ്യവിരുധ മുദ്രാവാക്യങ്ങൾ വിളിച്ചത് കാമ്പസിനു പുറത്തുള്ളവർ ആണ് എന്ന് ഡൽഹി സർക്കാരും ജെഎൻയു അന്വേഷണസമിതിയും പിന്നീട് കണ്ടെത്തുകയുണ്ടായി.[6]

അവലംബം

[തിരുത്തുക]
  1. "JNU orders probe into Afzal Guru event" Archived 2016-02-15 at the Wayback Machine..
  2. Student Describes What Actually Happened At The Jawaharlal Nehru University On Feb 9, Huffington Post, 20 February 2016.
  3. "JNU student leader held on ‘sedition’ charges over Afzal Guru event".
  4. Kanhaiya Had Objected To Cancellation Of Permission For Afzal Guru Event: JNU Registrar, NDTV, 7 March 2016.
  5. Kanhaiya Had Objected to Cancellation of Permission for Afzal Guru Event: JNU Registrar Archived 2016-03-08 at the Wayback Machine., Indian Express, 8 March 2016.
  6. "JNU row: Provocative slogans were shouted by outsiders, says university's probe panel". Zeenews. 16 March 2016. Retrieved 2016-03-16.