1984 (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nineteen Eighty-Four
കർത്താവ്George Orwell
പുറംചട്ട സൃഷ്ടാവ്Michael Kennard
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംDystopian, political fiction, social science fiction
പ്രസിദ്ധീകൃതം8 June 1949, London
പ്രസാധകർSecker & Warburg
മാധ്യമംPrint (hardback and paperback)
OCLC52187275

ജോർജ്ജ് ഓർവെൽ രചിച്ച ഒരു ഡിസ്ടോപിയൻ നോവലാണ് 1984 (Nineteen Eighty-Four ,1984).[1][2] ഈ നോവലിന് ആദ്യം അദ്ദേഹം യൂറോപ്പിലെ അവസാനത്തെ മനുഷ്യൻ എന്ന പേരും പരിഗണിച്ചിരുന്നു. എന്നാൽ ഓർവെലിന്റെ പ്രസാധകനായ ഫ്രെഡെറിക് വാർബർഗ്ഗിന് അതിഷ്ടമായില്ല. പിന്നെ, 1980 എന്ന പേരും തുടർന്ന് 1982 എന്ന പേരും പരിഗണിച്ചു. എന്നാൽ ഓർവെലിന്റെ രോഗം മൂലം പ്രസിദ്ധീകരണം നീണ്ടുപോയതിനാൽ ഒടുവിൽ കൃതി പ്രസിദ്ധീകരിച്ചത് 1984 എന്ന പേരിലാണ്.[3]

ഓർവെൽ ആ നോവൽ ഏറെയും എഴുതിയത് സ്കോട്ട്‌ലണ്ടിന്റെ പടിഞ്ഞാറെ തീരത്തെ ജൂറാ ദ്വീപിലുള്ള ബാൺഹിൽ എന്ന ഉപേക്ഷിക്കപ്പെട്ട ഉൾനാടൽ കൃഷിയിടത്തിൽ താമസിച്ചാണ്.[4]

ഓഷ്യാനിയ എന്ന സങ്കല്പ രാജ്യത്തിലെ എയർ സ്റ്റ്രിപ് വൺ (നേരത്തെ ഗ്രേറ്റ് ബ്രിട്ടൺ) പശ്ചാത്തലമായുള്ള ഈ നോവലിൽ ആണ് ഇന്ന് പ്രചാരത്തിലിരിക്കുന്ന വല്യേട്ടൻ(ബിഗ് ബ്രദർ), 2 + 2 = 5, 101-ആം നമ്പർ മുറി തുടങ്ങിയ പല പ്രയോഗങ്ങളും ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. Benet's Reader's Encyclopedia, Fourth Edition (1996). HarperCollins:New York. p. 734.
  2. Aaronovitch, David (8 February 2013). "1984: George Orwell's road to dystopia". BBC News Magazine. United Kingdom: The BBC. Retrieved 8 February 2013.
  3. (1984) Crick, Bernard. "Introduction to George Orwell", Nineteen Eighty-Three (Oxford: Clarendon Press).
  4. Barnhill is located at 56° 06' 39" N 5° 41' 30" W (British national grid reference system NR705970)
"https://ml.wikipedia.org/w/index.php?title=1984_(നോവൽ)&oldid=3962246" എന്ന താളിൽനിന്ന് ശേഖരിച്ചത്