ഹൾക്ക് ഹോഗൻ
Hulk Hogan | |
---|---|
അറിയപ്പെടുന്നത് | The Super Destroyer Sterling Golden[1] Terry Boulder[1] Incredible Hulk Hogan Terry "Hulk" Hogan Hulk Hogan Hulk Machine Immortal Hulk Hogan Hollywood Hulk Hogan Hollywood Hogan[1] Mr. America |
ഉയരം | 6 ft 7 in (2.01 m)[2] |
ഭാരം | 302 Ib (137 kg) |
ജനനം | [3] Augusta, Georgia[3] | ഓഗസ്റ്റ് 11, 1953
വസതി | Miami Beach, Florida[3] |
സ്വദേശം | Venice Beach, California[2] Washington, D.C. (as Mr. America)[4] Hollywood, California (as Hollywood Hogan) |
പരിശീലകൻ | Hiro Matsuda[3] |
അരങ്ങേറ്റം | August 10, 1977[3] |
വെബ്സൈറ്റ് | HulkHogan.com |
ടെറി ജീൻ ബൊളിയ (ജനനം ഓഗസ്റ്റ് 11, 1953) ഒരു അമേരിക്കൻ ചലച്ചിത്രനടനും അർദ്ധ വിരമിത പ്രൊഫഷണൽ റെസ്‌ലറുമാണ്. റിങ് നാമമായ ഹൾക്ക് ഹോഗൻ എന്ന പേരിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള വിഎച്ച്1 റിയാലിറ്റി ഷോയായ ഹോഗൻ നോസ് ദ ബെസ്റ്റ് എൻബിസിയുടെ അമേരിക്കൻ ഗ്ലാഡിയേറ്റേഴ്സ് എന്നിവയിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
1980-കളുടെ മദ്ധ്യകാലം മുതൽ 1990-കളുടെ അദ്യകാലം വരെ വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിൽ ഒരു പൂർണ അമേരിക്കൻ, തൊഴിലാളി വർഗ നായക കഥാപാത്രമായി ഇദ്ദേഹം പ്രശസ്തി നേടി. തുടർന്ന് വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങിലേക്ക് മാറിയ 1990-കളുടെ മദ്ധ്യകാലം മുതൽ അവസാനം വരെ "ഹോളിവുഡ്" ഹൾക്ക് ഹോഗൻ എന്ന നാമത്തിൽ ഒരു വില്ലൻ ഗാങ് നേതാവിന്റെ രൂപത്തിൽ ഇദ്ദേഹം ശ്രദ്ധ നേടി. 2000-ങ്ങളുടെ തുടക്കത്തിൽ ഡബ്ലിയു ഡബ്ലിയു ഇയിലേക്ക് മടങ്ങിയെത്തിയ ഹോഗൻ തന്റെ പ്രശസ്തങ്ങളായ രണ്ട് കഥാപാത്രങ്ങളുടെ സവിശേഷതകൾ കൂട്ടിയിണക്കിക്കൊണ്ട് അൽപകാലം പ്രവർത്തിച്ചു.
2005-ൽ ഡബ്ലിയു ഡബ്ലിയു ഇ ഹോൾ ഓഫ് ഫേം അംഗത്വം സമ്മാനിക്കപ്പെട്ടു. ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (6 തവണ ഡബ്ലിയു ഡബ്ലിയു ഇ/എഫ് ചാമ്പ്യൻ, 6 തവണ ഡബ്ലിയു സി ഡബ്ലിയു വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ) ഒരു തവണ എഡ്ജിനൊത്ത് റ്റാഗ് ടീം ചാമ്പ്യൻഷിപ്പും നേടി. 1990, 1991 വർഷങ്ങളിലെ റോയൽ റമ്പിൾ വിജയിയും ഇദ്ദേഹമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Patrick Jones (2002). "Hulk Hogan". St. James Encyclopedia of Pop Culture. Archived from the original on 2012-07-08. Retrieved 2007-10-25.
- ↑ 2.0 2.1 "Hulk Hogan's Bio". WWE. Retrieved 2008-04-12.
- ↑ 3.0 3.1 3.2 3.3 3.4 "Hulk Hogan's Profile". Online World of Wrestling. Retrieved 2007-12-10.
- ↑ (2003). Judgment Day 2003 [DVD]. WWE Home Video.